ഗൂഗിള്‍ വേവ് പട്ടടയിലേയ്ക്ക്

പ്രതീക്ഷിച്ചപോലെ ജനപ്രീതി നേടാന്‍ ഗൂഗിള്‍ വേവിനായില്ലെന്നതാണ് ഈ നീക്കത്തിന് ഗൂഗിളിനെ പ്രേരിപ്പിച്ചിരിയ്ക്കുന്നത്. ഓണ്‍ലൈന്‍ വിവര സംവേദന രംഗത്ത് വന്‍ മാറ്റി മറിച്ചിലുകള്‍ക്ക് ഗൂഗിള്‍ വേവ് വഴിയൊരുക്കുമെന്നായിരുന്നു ഈ സംവിധാനം തുടങ്ങിയപ്പോള്‍ സാങ്കേതിക നിരീക്ഷകര്‍ പ്രവചിച്ചിരുന്നത്. പക്ഷേ അത്ര വലിയ സാങ്കേതികത ഒന്നും തങ്ങള്‍ക്ക് വേണ്ടെന്നാണ് ജനങ്ങളുടെ നിലപാട്. ജനങ്ങള്‍ അതിനെ അപ്പാടേ തള്ളിക്കളയുകയായിരുന്നു. ഇന്റര്‍നെറ്റില്‍ ഗൂഗിള്‍ ഒരുക്കുന്ന ഒരു സൗകര്യത്തിന് വന്‍ ജനപ്രീതിയാണ് കിട്ടേണ്ടത്. ഗൂഗിളിന് ജനങ്ങളിലെത്താനുള്ള കഴിവ് കൊണ്ടാണ് ഇത് സാദ്ധ്യമാവുന്നത്. പക്ഷേ ജനങ്ങളെ അറിയിയ്ക്കാനായിട്ടും ജനങ്ങള്‍ അത് തള്ളിക്കളഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ ഗൂഗിള്‍ വേവ് ഇന്റര്‍നെറ്റില്‍ നിന്ന് അപ്രത്യക്ഷമാവും. ഈ സാങ്കേതിക വിദ്യ, ഗൂഗിള്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്താനാണ് ഇപ്പോള്‍ അവര്‍ ഉദ്ദേശിയ്ക്കുന്നത്.
തുടക്കത്തില്‍ ഇന്റര്‍നെറ്ര് ഉപയോക്താക്കളില്‍ ഗൂഗിള്‍ വേവ് ഉണ്ടാക്കിയ ഓളം ചെറുതല്ല. വേവില്‍ അംഗമാവാനുള്ള ക്ഷണം ഇബേയില്‍ വില്പനയ്ക്ക് വരെ ഉണ്ടായിരുന്നു. കൊട്ടി ഘോഷിയ്ക്കലും ഓളം ഉണ്ടാക്കലും ഒന്നും ജനങ്ങള്‍ ഇഷ്ടപ്പെടാന്‍ കാരണമാവില്ലെന്നതിന് ഗൂഗിള്‍ വേവ് ഉത്തമ ഉദാഹരണമാണ്.
തുടക്കത്തില്‍ 50 ലക്ഷം പേരാണ് ഗൂഗിള്‍ വേവ് ഉപയോഗിച്ചത്. പക്ഷേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് വന്‍തോതില്‍ കുറഞ്ഞു. ഗൂഗിളിന് പുറത്ത് പറയാന്‍ നാണക്കേടുണ്ടാക്കുന്നതായി ഉപയോക്താക്കളുടെ എണ്ണം.
വേവ് ഒരു മികച്ച സൗകര്യവും ഉല്പന്നവും സാങ്കേതിക വിദ്യയും ആയിരുന്നിരിയ്ക്കാം. പക്ഷേ ഉപയോക്താക്കള്‍ക്ക് വേണ്ടത് അതല്ല. പകരം ഏറ്റവും ലളിതമായ, മികച്ച സൗകര്യങ്ങള്‍ നല്‍കുന്ന സംവിധാനങ്ങളാണെന്ന് ഇത് വ്യക്തമാക്കുന്നു.












Click it and Unblock the Notifications