ബീഹാറില്‍ വന്‍ തീവണ്ടിക്കൊള്ള

ഹൗറ-ദില്ലി ലാല്‍കിലാ എക്‌സ്പ്രസ് തീവണ്ടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. 15 പേരടങ്ങിയ സംഘത്തിന്റെ ആക്രമണത്തില്‍ ജിആര്‍പി ജവാന്‍ അടക്കം 13 പേര്‍ക്ക് പരിക്കേറ്റു.
ഝാജ്ഹായില്‍നിന്ന് തീവണ്ടിയില്‍ കയറിയ അക്രമി സംഘം എസി, സ്‌ലീപ്പര്‍ കോച്ചുകളിലാണ് കൊള്ള നടത്തിയത്. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് നേര്‍ക്ക് കൊള്ളക്കാര്‍ വെടിയുതിര്‍ക്കുകയും തോക്കിന്റെ പാത്തിവെച്ച് അടിയ്ക്കുകയുമായിരുന്നു.
വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊള്ളയ്ക്കുശേഷം ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി കൊള്ളക്കാര്‍ രക്ഷപ്പെട്ടു. റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ കിയൂള്‍ റെയില്‍വെ സ്‌റ്റേഷന്‍ ഉപരോധിച്ചു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പത്തോളം തീവണ്ടി മോഷണങ്ങളാണ് ബിഹാറില്‍ അരങ്ങേറിയത്.


Click it and Unblock the Notifications