Get Updates
Get notified of breaking news, exclusive insights, and must-see stories!

17കാരിയെ കാറില്‍ മാനഭംഗപ്പെടുത്തി

ദില്ലി: ദില്ലി സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ബിസിനസുകാരനെ അറസ്റ്റുചെയ്തു.

പതിനേഴുകാരിയാണ് മാനഭംഗത്തിനിരയായത്. മുകഷേ സിങ്ഗാള്‍ എന്ന ബിസിനസുകാരന്‍ തന്നെ വലിച്ചിഴച്ച് കാറിലിട്ട് മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥിനിയുടെ ആരോപണം.

ഓഗസ്റ്റ് നാലിന് ബുധനാഴ്ച കോളേജിലേയ്ക്ക് വരുന്നവഴിയ്ക്കുവച്ചാണത്രേ ഇയാള്‍ വിദ്യാര്‍ഥിനിയെ പിടികൂടിയത്. സിംഗാളിനെ വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റുചെയ്തത്.

പടിഞ്ഞാറന്‍ ദില്ലിയില്‍ വച്ചാണ് സംഭവം നടന്നതെന്നും തന്റെ വാഗണ്‍ ആര്‍ കാറിലാണ് ഇയാല്‍ വിദ്യാര്‍ഥിനിയെ കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു.

വിദ്യാര്‍ഥിനിയുടെ സമീപത്തായി കാര്‍ നിര്‍ത്തിയശേഷം ഇയാള്‍ ഒരു മേല്‍വിലാസത്തെക്കുറിച്ച് അന്വേഷിച്ചു. കുട്ടി മറുപടി പറയാന്‍ തുടങ്ങുമ്പോഴേയ്ക്കും വലിച്ച് കാറിലിട്ട് ആള്‍ത്താമസമില്ലാത്ത സ്ഥലത്തുകൊണ്ടുപോയി മാനഭംഗപ്പെടുത്തി.

പിന്നീട് ഇയാള്‍ വിദ്യാര്‍ഥിനിയെ കോളെജിന് മുന്നില്‍ കൊണ്ടുവന്നിറക്കി കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ഥിനി നേരിട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് പരാതി നല്‍കിയത്.

വൈദ്യപരിശോധനയില്‍ ലൈംഗികപീഡനം നടന്നതായി വ്യക്തമായിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് പൊലീസ് സിംഗാളിനെ അറസ്റ്റുചെയ്തത്. വടക്കന്‍ ദില്ലിയിലെ അശോക് വിഹാര്‍ സ്വദേശിയായ ഇയാള്‍ അവിടെ പേപ്പര്‍ ഫാക്ടറി നടത്തുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+