ലഡാക്കില്‍ വെള്ളപ്പൊക്കവും മലയിടിച്ചിലും; 50മരണം

മരണസംഖ്യ സംബന്ധിച്ച് അവ്യക്തതയുണ്ടെങ്കിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലഡാക്കിലെ വിവിധ ഇടങ്ങളിലാണ് മഴ പെയ്തത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായി.
ശ്രീനഗറിലും ചൊഗ്ലുംസാര്‍ മേഖലയിലുമാണ് ശക്തമായി മഴ ബാധിച്ചത്. 14 മൃതദേഹങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തു. മലയിടിച്ചിലും ശക്തമാണ്.
ഫോണ്‍വൈദ്യുതബന്ധങ്ങള്‍ തകരാറിലിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം വാഹനഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് പരിശോധിച്ചുവരികയാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുരന്തത്തില്‍ അനുശോചിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 4000 ത്തോളം സൈനികരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.
ഒരു പോളിടെക്‌നിക് കോളേജ്, ബിഎസ്എന്‍എല്‍. ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ക്യാമ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ലഡാക്കിലെ ലേ വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളം കയറിയ നിലയിലാണ്.












Click it and Unblock the Notifications