Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ അറസ്റ്റ് വൈകിയേയ്ക്കും

Madani
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്യുന്നത് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബാംഗ്ലൂര്‍ സിറ്റി പൊലീസാണ് ഇക്കാര്യം സൂചിപ്പിച്ചത്.

കര്‍ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് മദനിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ നടപടിയുമായി മെല്ലെപ്പോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ശനിയാഴ്ചയോടെ മാത്രമേ ബാംഗ്ലൂര്‍ പോലീസിന് ലഭ്യമാവുകയുള്ളൂ.

അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ജാമ്യമില്ലാ അറസ്റ്റ് വാറന്റ് നടപ്പാക്കാന്‍ ഇപ്പോഴും നിയമപരമായ തടസ്സമൊന്നുമില്ലെങ്കിലും മദനി സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിന്റെ ഫലംകൂടി വരട്ടെയെന്ന നിലപാടിലാണ് അന്വേഷണസംഘം.

ഹൈക്കോടതി ഉത്തരവിലെ വിശദാംശങ്ങള്‍ പഠിച്ചശേഷമേ തുടര്‍നടപടികള്‍ തീരുമാനിക്കൂവെന്ന് ബാംഗ്ലൂര്‍ സിറ്റി പോലീസ് ജോയന്റ് കമ്മീഷണര്‍ അലോക്കുമാര്‍ പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+