ഒറ്റപ്പാലത്ത് 9പോപ്പുലര്‍ഫ്രണ്ടുകാര്‍ അറസ്റ്റില്‍
ഒറ്റപ്പാലം: വിവിധ കേസുകളിലെ പ്രതികളായ ഒമ്പത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഒറ്റപ്പാലം പാലപ്പുറത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
പല ജില്ലകളില്‍ നിന്നും ഇവിടെയെത്തി ഒളിവില്‍ താമസിച്ചുവരികയായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. ആളൊഴിഞ്ഞ വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ സമീപവാസികളുമായോ മറ്റുളളവരുമായോ യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.
ഭക്ഷണമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഇവര്‍ക്ക് പുറത്തുനിന്നും സഹായം ലഭിച്ചിരുന്നുവെന്നും ഇവരില്‍ ഒരാള്‍ കണ്ണൂരിലെ ധര്‍മ്മടത്തുണ്ടായ സ്‌ഫോടനക്കേസില്‍ പ്രതിയാണെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications