കൈവെട്ട്: നാസറിന്റെ സ്വത്ത് കണ്ടുകെട്ടുന്നു
കൊച്ചി: അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മുഖ്യപ്രതി ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടില്‍ നാസറിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ കോടതി അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് തുടര്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേത് ഉത്തരവ്. രണ്ട് പേരാണ് കേസില്‍ ഒളിവിലുള്ളത്. ഇവരെ പോലീസ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു.
സ്വത്ത് കണ്ടുകെട്ടുന്നതിന്റെ മുന്നോടിയായി പോലീസ് ഇവരുടെ വീട്ടിലെത്തി സ്വത്ത് വിവരം സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റിയംഗമാണ് നാസര്‍. അദ്ധ്യാപകന്റെ കൈവെട്ടിയെടുത്തത് ഇയാളുടെ നേതൃത്വത്തിലാണെന്നാണ് പൊലീസിന് കിട്ടിയ സൂചന.
മൊത്തം പതിനഞ്ച് പേരാണ് കേസില്‍ അറസ്റ്റിലായത്. ഇതില്‍ ആദ്യ രണ്ട് പ്രതികളാണ് ഒളിവിലുള്ളത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് പോലീസ് നോട്ടീസ് അയച്ചു.












Click it and Unblock the Notifications