കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദു തന്പി മലയാളത്തിന്റെ ലാവണ്യം

  • By Lakshmi
Google Oneindia Malayalam News

Miss Kerala Title
കൊച്ചി: മലയാളി സുന്ദരി പട്ടം തിരുവനന്തപുരംകാരി ഇന്ദു തമ്പിക്ക്. പാലക്കാട്ട് സ്വദേശിയായ അഹമ്മദാബാദുകാരി മഞ്ജുരാജാണ് ഫസ്റ്റ് റണ്ണറപ്പ്. കണ്ണൂരില്‍നിന്നുള്ള സൊണാല്‍ ദേവരാജ് സെക്കന്‍ഡ് റണ്ണറപ്പായി.

കഴിഞ്ഞവര്‍ഷത്തെ മിസ് കേരളയായ അര്‍ച്ചനാ നായരാണ് ഇന്ദുവിനെ കിരീടമണിയിച്ചത്. സുന്ദരിമാരെ കണ്ടെത്താനുള്ള മത്സരം നാല് മണിക്കൂറാണ് നീണ്ടത്.

ഇംപ്രസാരിയൊ നടത്തിയ സൗന്ദര്യ മത്സരത്തില്‍ 21 സുന്ദരിമാരെ പിന്തള്ളിയാണ് ഇന്ദു കിരീടം ധരിച്ചത്. തിരുവനന്തപുരം കുറവന്‍കോണം സ്വദേശിയായ ഈ 21 കാരി ഇംഗ്ലീഷ് എം.എ. വിദ്യാര്‍ത്ഥിനിയാണ്. ബിസിനസ്സുകരാനായ സുരേഷ് തമ്പിയുടെയും ജയശ്രീ തമ്പിയുടെയും മകളാണ്.

പട്ടിണിയുടെയും പീഡനങ്ങളുടേയും വേദനയുടെയും ലോകം ചുറ്റും നിറയുമ്പോഴും ജീവിതം സുന്ദരമാണെന്ന് പറയാന്‍ പ്രേരിപ്പിക്കുന്നതെന്തെന്നായിരുന്നു അവസാന റൗണ്ടിലെത്തിയ അഞ്ചുപേരോടുമുള്ള ചോദ്യം. സ്‌നേഹവും സഹാനുഭൂതിയും പ്രതീക്ഷയുമാണെന്നായിരുന്നു ഇന്ദുവിന്റെ ഉത്തരം. ഈ ഉത്തരമായിരുന്നു അവസാന റൗണ്ടില്‍ ഇന്ദുവിനെ മുന്നിലെത്താന്‍ സഹായിച്ചത്.

എല്ലാ പ്രശ്നങ്ങള്‍ക്കിടയിലും ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമാണ് ഈ ലോകത്തെ സുന്ദരമാക്കുന്നതെന്ന് റണ്ണറപ്പ് മഞ്ജുരാജ് ഉത്തരം എഴുതിയപ്പോള്‍ മൂന്നാം സ്ഥാനം നേടിയ സോണാല്‍ എഴുതിയത് ഏതുകാര്യത്തിനും നല്ലതും ചീത്തയും ഉണ്ടെന്ന തിരിച്ചറിവും അത് ഉള്‍ക്കൊണ്ട് ജീവിക്കാനുള്ള മനസുമാണ് ജിവിതം സുന്ദരമാക്കുന്നത് എന്നായിരുന്നു.

ഓള്‍ സെയ്ന്റ്സ് കോളജില്‍ നിന്ന് ബിഎ ഇംഗീഷ് ബിരുദം നേടിയ ഇന്ദു തമ്പി കോളജിലെ ചെയര്‍പെഴ്സണുമായിരുന്നു. നര്‍ത്തകിയുമാണ്. രസകരമെന്ന് പറയട്ടെ സ്വന്തം ചേച്ചി രശ്മി തമ്പിയേയും മത്സരത്തില്‍ ഇന്ദു കീഴക്കി. ആദ്യ രണ്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ രശ്മി പുറത്തായി.

ഷൊര്‍ണൂര്‍ കൊളപ്പുള്ളി പൌന്തിയത്ത് വീട്ടില്‍ ബിസിനസ്മാനായ ടി.എന്‍.രാജേന്ദ്രന്റേയും സതിയുടേയും മകളാണ് റണ്ണറപ്പ് ആയ മഞ്ജുരാജ്(23). തമിഴ് ചിത്രമായ നീ നാന്‍ നിലയില്‍ നായികയായി അഭിനയിച്ച മഞ്ജുരാജ് വോയിസ് ഓവര്‍ ആര്‍ട്ടിസ്റ്റുമാണ്. അഹമ്മദാബാദിലെ ആനിമേഷന്‍ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജരും.

സെക്കന്‍ഡ് റണ്ണറപ്പായ സൊണാല്‍ ദേവരാജ് ബഹറിനില്‍ നിന്നാണ് എത്തിയത്. ബഹറിനില്‍ അല്‍നസര്‍ അലുമിനിയം കമ്പനിയില്‍ ജനറല്‍ മാനേജരായ കണ്ണൂര്‍ തലാപ്പ് സ്വദേശി കെ.എം.ദേവരാജിന്റേയും വിദ്യയുടേയും മകളാണ്. ബാച്ചിലര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥിയാണ് ഈ 19 കാരി. ഒപ്പം പ്രഫഷണല്‍ നര്‍ത്തകിയും.

മിസ് കേരള പട്ടത്തിനു പുറമെ മിസ് റേഡിയന്റ്, മിസ് സെന്‍ഷ്വാലിറ്റി, മിസ് ബ്യൂട്ടിഫുള്‍ ഐസ് പട്ടങ്ങളും ഇന്ദുതമ്പിക്കാണ്. മിസ് ബ്യൂട്ടിഫുള്‍ സെ്‌മെല്‍, മിസ് വിവേഷ്യസ് പട്ടങ്ങള്‍ ഫസ്റ്റ് റണ്ണറപ്പായ മഞ്ജുരാജ് നേടി. മികച്ച ശബ്ദത്തിനുള്ള ക്ലബ്ബ് എഫ്.എം. മിസ് വോയ്‌സ് പട്ടം കൊച്ചിയില്‍നിന്നുള്ള രേണു കുര്യച്ചനാണ്. മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് കണ്‍ജീനിയാലിറ്റി എന്നീ പട്ടങ്ങള്‍ നീതു രത്‌നകുമാര്‍ നേടി. പ്രീതി പോള്‍ മിസ് പെര്‍ഫെക്ട്, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ പുരസ്‌കാരങ്ങള്‍ പ്രിയങ്ക പ്രേംനാഥ് നേടി. സ്‌നേഹ ചനേങ്ക്രാത്ത് മിസ് ഫോട്ടോജനിക്കും നടാഷ അനില്‍ മിസ് ടാലന്റഡുമായി.

കണ്ണൂരില്‍നിന്നുള്ള ഐശ്വര്യ മുരളീധരന്‍, ചെന്നൈക്കാരി ആതിരാ ശ്രീധര്‍ എന്നിവരാണ് അവസാനറൗണ്ടിലെത്തിയ മറ്റു രണ്ടുപേര്‍.

ദില്ലിയിലെ ഡിസൈനറായ ദിഗ്വിജയ് സിങ്, ക്ലബ്ബ് എഫ്.എം.ഹെഡ് ക്രിയേറ്റീവ് എന്‍.ജയകൃഷ്ണന്‍, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഫാഷന്‍ കോളമിസ്റ്റായ വിനോദ്‌നായര്‍, മുംബൈയിലെ ഫാഷന്‍ ഫോട്ടോഗ്രഫര്‍ നിഷ കുട്ടി, നടന്‍ അനൂപ്‌മേനോന്‍, പഴയതാരം രഞ്ജിനി, സിനിമോട്ടോഗ്രഫര്‍ പി.സുകുമാര്‍, എഴുത്തുകാരി അനിതാ നായര്‍ മെഡിമിക്‌സ് എം.ഡി. പ്രദീപ്, ലിന്‍ഡാസ് സി.ഇ.ഒ ചാള്‍സ്, സൂര്യ ടി.വി.യുടെ വിജയ ബാബു എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X