അമ്മയും 3 പെണ്‍മക്കളും മരിച്ച നിലയില്‍
തൃശൂര്‍: കൊടകരയ്ക്കടുത്ത് ആളൂരില്‍ അമ്മയെയും പെണ്‍മക്കളെയും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. വിഷം ഉള്ളില്‍ ചെന്നാണു മരണമെന്നു പൊലീസ് അറിയിച്ചു.
മാടാനയില്‍ ഗ്രേസി, മക്കളായ ജിന്നി(12), ഡിന്നി(10), റിന്നി (5)എന്നിവരെയാണു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിക്കുള്ളില്‍ ഫ്യൂരിഡാന്‍ കീടനാശിനിയുടെ കുപ്പിയും, അതു കലക്കിയ കോളയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ഗ്രേസിയുടെ ഭര്‍ത്താവ് ജോയി ബധിരനും കൂലിപ്പണിക്കാരനുമാണ്. ഭാര്യയെയും കുട്ടികളെയും അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് അടുത്ത വീടുകളില്‍പോയി ബഹളംവെച്ച് ആളെ കൂട്ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനില്ല. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് ഗ്രേസി പലരോടും പറഞ്ഞിരുന്നതായി വിവരമുണ്ട്.












Click it and Unblock the Notifications