ശബരിമലയില്‍ ഇനി ക്യാമറക്കണ്ണുകള്‍

മണ്ഡല, മകരവിളക്കു കാലത്ത് ശബരിമലയില്‍ ക്‌ളോസ്ഡ് സര്‍ക്യൂട്ട് ടിവി സ്ഥാപിക്കാന്‍ അനുമതി തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി പിആര്‍ അനിത സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഇതുസംബന്ധിച്ച് ബോര്‍ഡ് എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ 5,70,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു.
50000 രൂപയിലേറെ വരുന്ന ഏത് പ്രവൃത്തിയ്ക്കും അനുമതി വാങ്ങണമെന്ന് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. ഇതനുസരിച്ചാണ് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചത്.
സുരക്ഷ ഉറപ്പുവരുത്താനും ഭക്തരെ നിയന്ത്രിക്കാനും ദര്‍ശനം ഉറപ്പാക്കാനുമാണ് ക്‌ളോസ്ഡ് സര്‍ക്യൂട്ട് ടിവി സ്ഥാപിക്കുന്നത്.
ക്ലോസഡ് സര്‍ക്യൂട്ട് ടിവി സ്ഥാപിക്കാനുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്നതില്‍ ബോര്‍ഡിനെ സഹായിക്കാന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ഹൈക്കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥലങ്ങള്‍ തീരുമാനിച്ച ശേഷം ടെന്‍ഡര്‍ നടപടി ആരംഭിക്കും.












Click it and Unblock the Notifications