കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടീശ്വരന്മാര്‍ സ്വത്തില്‍ പാതി ദാനം നല്‍കുന്നു

  • By Lakshmi
Google Oneindia Malayalam News

Bill Gates and Warren
ന്യൂയോര്‍ക്ക്: അമേരിക്കയിലെ നാല്‍പത് കോടീശ്വരന്മാര്‍ സ്വത്തിന്റെ പകുതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്കുന്നു.

ലോകത്തെ കോടീശ്വരന്മാരില്‍ രണ്ടാമനായ ബില്‍ ഗേറ്റ്‌സും വാറന്‍ ബഫറ്റുമാണ് പുതിയ പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ ആളുകളെ ഇൌ വഴി നയിക്കാനാവുമെന്ന് ഗേറ്റ്‌സും ബഫറ്റും കരുതുന്നു.

പദ്ധതിയില്‍ പങ്കാളികളാവുന്നവരുടെ പേരും വിവരങ്ങളും ദി ഗിവിങ് പ്ലഡ്ജ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗ്, മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്‍, ഒറാക്കിള്‍ സ്ഥാപകന്‍ ലാറി എലിസണ്‍, ഹോളിവുഡ് സംവിധായകന്‍ ജോര്‍ജ് ലൂക്കാസ്, ഹില്‍ട്ടന്‍ ഹോട്ടല്‍ സ്ഥാപകന്‍ കൊണ്‍റാഡ് ഹില്‍ട്ടന്റെ മകന്‍ ബാരന്‍ ഹില്‍ട്ടന്‍ തുടങ്ങിയവര്‍ ഈ സംരംഭത്തില്‍ പങ്കാളികളാണ്.

ഫോബ്‌സ് മാസിക ഈ വര്‍ഷം പുറത്തുവിട്ട കണക്കനുസരിച്ച് 5300 കോടി ഡോളറാണ് (2.4 ലക്ഷം കോടി രൂപ) ബില്‍ ഗേറ്റ്‌സിന്റെ സ്വത്ത്. ബുഫെയുടേതാകട്ടെ 4700 കോടി ഡോളറും (2.1 ലക്ഷം കോടി രൂപ).

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X