ബ്ലാക്‌ബെറി പ്രശ്‌നം: അമേരിക്ക ഇടപെടുന്നു

മൂന്നാമതൊരാള്‍ക്ക് തുറന്നുനോക്കാനാകാത്ത രീതിയില്‍ ഇമെയിലുകളും വിവരങ്ങളും കൈമാറാന്‍ കഴിയുന്ന ബ്ലാക്ക്‌ബെറി സേവനങ്ങള്‍ സൗദി അറേബ്യയും യുഎഇയും നിരോധിച്ചിരുന്നു. ഇന്ത്യയും ഇന്‍ഡൊനീഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിരോധനം പരിഗണിച്ചുവരികയാണ്.
ഇതിനിടെയാണ് പ്രശ്‌നപരിഹാരത്തിനായി അമേരിക്ക ഇടപെടുന്നത്. വിവരവിനിമയ സ്വാതന്ത്ര്യവും കൈമാറ്റവും സാങ്കേതികവിദ്യയുടെ ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നം വിവിധ സര്‍ക്കാറുകളുമായി ചര്‍ച്ചചെയ്ത്‌വരികയാണെന്ന് യു.എസ്. വിദേശകാര്യ വകുപ്പ് വക്താവ് പി.ജെ ക്രൗലി പറഞ്ഞു.
സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ബ്ലാക്ക്‌ബെറി സേവനങ്ങള്‍ നിരീക്ഷിക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യ നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ എന്ന കനേഡിയന്‍ കമ്പനിയോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ക്രൗലിയുടെ പ്രതികരണം.
നിലവില്‍ ഇന്ത്യയില്‍ പത്തുലക്ഷം ബ്ലാക്ക്‌ബെറി ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. ബ്ലാക്ക്‌ബെറിവഴി കൈമാറ്റം ചെയ്യുന്ന വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പരിശോധിക്കാന്‍ സൗകര്യമൊരുക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
എന്നാല്‍ ഇത്തരം വിവരങ്ങള്‍ തങ്ങളുടെ കാനഡയിലുള്ള സെര്‍വറുകളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും മൂന്നാമതൊരാള്‍ക്ക് പരിശോധിക്കാനാവില്ലെന്നും ബ്ലാക്ക്‌ബെറി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications