കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലാക്‌ബെറി പ്രശ്‌നം: അമേരിക്ക ഇടപെടുന്നു

  • By Lakshmi
Google Oneindia Malayalam News

Blackberry
വാഷിങ്ടണ്‍: ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ഭീഷണി നേരിടുന്ന സ്മാര്‍ട്ട് ഫോണ്‍ ബ്ലാക്ക്ബെറിയെ രക്ഷിയ്ക്കാന്‍ അമേരിയ്ക്ക രംഗത്ത്. ബ്ലാക്ക് ബെറി വഴി സുരക്ഷയ്ക്ക് ഭീഷണിയാവുന്ന സന്ദേശങ്ങള്‍ അനായാസം കൈമാറാനാവുമെന്നതാണ് രാജ്യങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്നം. പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിയ്ക്കണമെന്നാണ് അമേരിയ്ക്കയുടെ നിലപാട്.

മൂന്നാമതൊരാള്‍ക്ക് തുറന്നുനോക്കാനാകാത്ത രീതിയില്‍ ഇമെയിലുകളും വിവരങ്ങളും കൈമാറാന്‍ കഴിയുന്ന ബ്ലാക്ക്‌ബെറി സേവനങ്ങള്‍ സൗദി അറേബ്യയും യുഎഇയും നിരോധിച്ചിരുന്നു. ഇന്ത്യയും ഇന്‍ഡൊനീഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിരോധനം പരിഗണിച്ചുവരികയാണ്.

ഇതിനിടെയാണ് പ്രശ്‌നപരിഹാരത്തിനായി അമേരിക്ക ഇടപെടുന്നത്. വിവരവിനിമയ സ്വാതന്ത്ര്യവും കൈമാറ്റവും സാങ്കേതികവിദ്യയുടെ ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നം വിവിധ സര്‍ക്കാറുകളുമായി ചര്‍ച്ചചെയ്ത്‌വരികയാണെന്ന് യു.എസ്. വിദേശകാര്യ വകുപ്പ് വക്താവ് പി.ജെ ക്രൗലി പറഞ്ഞു.

സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ബ്ലാക്ക്‌ബെറി സേവനങ്ങള്‍ നിരീക്ഷിക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യ നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ എന്ന കനേഡിയന്‍ കമ്പനിയോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ക്രൗലിയുടെ പ്രതികരണം.

നിലവില്‍ ഇന്ത്യയില്‍ പത്തുലക്ഷം ബ്ലാക്ക്‌ബെറി ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. ബ്ലാക്ക്‌ബെറിവഴി കൈമാറ്റം ചെയ്യുന്ന വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പരിശോധിക്കാന്‍ സൗകര്യമൊരുക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

എന്നാല്‍ ഇത്തരം വിവരങ്ങള്‍ തങ്ങളുടെ കാനഡയിലുള്ള സെര്‍വറുകളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും മൂന്നാമതൊരാള്‍ക്ക് പരിശോധിക്കാനാവില്ലെന്നും ബ്ലാക്ക്‌ബെറി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X