സോണിയയെ ദുര്‍മന്ത്രവാദിനിയായി ചിത്രീകരിച്ചു

ബിജെപി നടപടി മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതായി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
വിലക്കയറ്റ പ്രശ്‌നത്തില്‍ സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും തേജോവധം ചെയ്യുകയും ചെയ്യുന്നത് തികച്ചും മര്യാദകെട്ട പ്രവൃത്തിയാണ്-കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു.
ഛത്തീസ്ഗഢില്‍ ബിജെപി. പ്രസിദ്ധീകരണത്തിന്റെ കവര്‍പേജ് കാര്‍ട്ടൂണിലാണ് സോണിയാ ഗാന്ധിയെ ദുര്‍മന്ത്രവാദിനിയായി ചിത്രീകരിച്ചത് വിവാദമായത്.
എന്നാല്‍ ആരോപണം ബിജെപിനിഷേധിച്ചു. സോണിയാഗാന്ധിയെ ഇത്തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ബിജെപി ഉപാധ്യക്ഷന്‍ മുക്താര്‍ അബാസ് നഖ്‌വി പറഞ്ഞു.












Click it and Unblock the Notifications