ഇനി കാമസൂത്ര കേള്‍ക്കുകയും ചെയ്യാം

വാത്സ്യായനന്‍ 1600 വര്‍ഷം മുമ്പ് രചിച്ച കാമസൂത്ര ഗ്രന്ഥം ബ്രിട്ടീഷുകാരുടെ പ്രണയത്തെയും വിവാഹബന്ധങ്ങളെയും ലൈംഗികതയെയും സ്വാധീനിക്കുന്ന കാലം വിദൂരത്തിലല്ല എന്നാണ് കാമസൂത്രയുടെ ഓഡിയോ പതിപ്പിന് ലഭിക്കുന്ന സ്വീകരണം സൂചിപ്പിക്കുന്നത്.
കാമസൂത്ര പരസ്യമായി വായിക്കാനുള്ള ജാള്യത ഇല്ലാതാക്കാമെന്നാണ് ബ്യൂട്ടിഫുള്‍ ബുക്‌സ് മാനേജിംഗ് ഡയറക്ടര്‍ സൈമണ്‍ പെഥറിക്ക് പറയുന്നത്.
ആവശ്യമുള്ളവര്‍ക്ക് ഇത് ബ്യൂട്ടിഫുള്‍ ബുക്‌സിന്റെ വെബ്‌സൈറ്റില്‍ നിന്ന് സിഡിയിലേക്കോ മറ്റോ ഡൌണ്‍ ലോഡ് ചെയ്താല്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ച് സ്വകാര്യത നഷ്ടപ്പെടാതെ എപ്പോള്‍ വേണമെങ്കിലും കേള്‍ക്കുകയാവാം. കാമസൂത്ര ഓഡിയോയ്ക്ക് 14.2 ഡോളര്‍ ആണ് വിലയിട്ടിരിക്കുന്നത്.
പ്രശസ്ത ബ്രിട്ടീഷ് ടിവി താരം ടാനിയ ഫ്രാങ്ക് ആണ് കാമസൂത്രയുടെ ഓഡിയോ പതിപ്പിന് ശബ്ദം നല്‍കിയിരിക്കുന്നത്.
ഓഡിയോ പതിപ്പിനു വേണ്ടി കാമസൂത്ര വായിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് പിരിമുറുക്കം തോന്നിയെന്നും ഉത്തേജിതയായിപ്പോയി എന്നുമാണ് ടാനിയ സ്വന്തം അനുഭവത്തെ കുറിച്ച് പറയുന്നത്. റിക്കോര്‍ഡിംഗ് പൂര്‍ത്തിയായതോടെയാണ് തന്റെ പിരിമുറുക്കത്തിന് അയവ് ലഭിച്ചതെന്നും ഇവര്‍ പറയുന്നു.












Click it and Unblock the Notifications