Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനം വൈകിയാല്‍ 4000 രൂപ നഷ്ടപരിഹാരം

Plane
ദില്ലി: വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ ഇനിമുതല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം. ഇതുസംബന്ധിച്ചുള്ള ചട്ടങ്ങള്‍ സിവില്‍ വ്യോമയാന ഡയറക്‌ട്രേറ്റ് പുറത്തിറക്കി. ആഭ്യന്തര, രാജ്യാന്തര, ചാട്ടേര്‍ഡ് വിമാനങ്ങളിലെല്ലാം പുതിയ നിയമം ബാധകമായിരിക്കും.

വിമാനം രണ്ട് മണിക്കൂറിലേറെ വൈകിയാല്‍ 2000 മുതല്‍ 4000 രൂപ വരെ നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ. തിരക്കേറിയ സീസണില്‍ ബുക്കിങ് അധികമായതിന്റെ പേരില്‍ ബോര്‍ഡിങ് അനുവദിക്കാതെ വന്നാല്‍ യാത്രക്കാരന് ടിക്കറ്റിന്റെ ചാര്‍ജ് തിരികെ നല്‍കുന്നതിനോടൊപ്പം നഷ്ടപരിഹാരവും നല്‍കാന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥമായിരിക്കും.

വിമാനയാത്ര ഒരു ദിവസത്തിലധികം വൈകിയാല്‍ യാത്രക്കാര്‍ക്ക് സൗജന്യ താമസവും ഭക്ഷണവും നല്‍കണം.

അതേ സമയം മോശം കാലാവസ്ഥയോ രാഷ്ട്രീയ അനിശ്ചിതത്വമോ ഇങ്ങനെ വിമാനക്കമ്പനികളുടേതല്ലാത്ത കാരണത്താല്‍ വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ നഷ്ടപരിഹാരം ലഭിയ്ക്കാന്‍ അര്‍ഹതയുണ്ടാവില്ല. ആഗസ്ത് 15 മുതല്‍ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+