Get Updates
Get notified of breaking news, exclusive insights, and must-see stories!

ലേയില്‍ മരണം 115; 500 പേരെ കാണാതായി

Leh
ലേ: ജമ്മു കശ്മീരിലെ ലേയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ മിന്നല്‍ പ്രളയത്തില്‍ 115 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 500 പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. വെള്ളപ്പൊക്കവും ഉരുള്‍പ്പെട്ടലും ലഡാക്ക് മേഖലയെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്.

ലേയില്‍ ഉണ്ടായ മണ്ണിടിച്ചിലിലും മറ്റുമായി നാനൂറോളം പേര്‍ക്കാണ് പരുക്ക് പറ്റിയത്. ലേയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന നാല് കോണ്‍സ്റ്റബിള്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ഉയര്‍ന്ന മേഖലകളില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമങ്ങളില്‍ പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് വളരെ താമസിച്ചു മാത്രമേ ചെന്നെത്താനായുള്ളൂ. ഒരു പൊലീസ് ഓഫിസറുടെ ഭാര്യ ഉള്‍പ്പെടെ ഏതാനും പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു രക്ഷപ്പെടുത്തി. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനു കനത്തമഴ തടസം സൃഷ്ടിക്കുകയാണ്.

കാല്‍നടയായി ചെന്നെത്താന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഹെലികോപ്ടറുകളാണ് ഉപയോഗിക്കുന്നത്. ലേ പട്ടണത്തില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ 6,000 അംഗങ്ങളാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണു കശ്മീരിലെ ലഡാക്ക് പര്‍വതമേഖലയില്‍ പെരുമഴയും മിന്നല്‍ പ്രളയവും ഉണ്ടായത്. നാനൂറോളം പേര്‍ക്കു പരുക്കേറ്റു. വെള്ളപ്പൊക്കത്തില്‍ വീടുകള്‍ മിക്കതും മണ്ണിനടിയിലായി. ബസ്സുകളും കാറുകളും അകലേക്ക് ഒലിച്ചുപോയി. ഫറൂഖ് അബ്ദുള്ള, പൃഥ്വിരാജ് ചവാന്‍, ഗുലാം നബി ആസാദ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കേന്ദ്ര സംഘം സ്ഥിതിഗതികള്‍ വിലയിരുത്താനായി ലേയില്‍ സന്ദശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+