സിപിഎം വിശ്വാസം വീണ്ടെടുക്കണം: കാരാട്ട്

വിജയവാഡയില്‍ സിപിഎം വിപുലീകൃത കേന്ദ്ര കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ സമ്പന്നര്‍ക്കു മാത്രമാണു വളര്‍ച്ച. സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുക എന്നതാണു കേന്ദ്രസര്‍ക്കാര്‍ നയം. ഇടതുപക്ഷത്തിനു മാത്രമേ ഒരു ബദല്‍ സര്‍ക്കാര്‍ നല്‍കാന്‍ കഴിയൂ. കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ സമരപരിപാടികള്‍ വേണം- പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.
രാജ്യത്തു വിലക്കയറ്റത്തിനു കാരണം യുപിഎ സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ്. ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുമ്പോള്‍ രാജ്യത്തു പട്ടിണി പെരുകുന്നു. കോണ്‍ഗ്രസിന്റെ നവ ലിബറല്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും-കാരാട്ട് വ്യക്തമാക്കി.
നിരപരാധികളെ കൊലപ്പെടുത്തുന്ന മാവോയിസ്റ്റ് രീതി തുടച്ചുനീക്കേണ്ടതുണ്‌ടെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകളെ കൂട്ടുപിടിതച്ച് ഇടതുസര്‍ക്കാരിനെതിരേ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നതെന്ന് അദ്ദേഹം കൂറ്റപ്പെടുത്തി.
കേരളത്തില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ ഗൌരവമായി കാണണം. അധ്യാപകന്റെ കൈവെട്ടിയ സംഭവം പോപ്പുലര്‍ഫ്രണ്ടിന്റെ ഭീകരതയ്ക്ക് ഉദാഹരണം ആണെന്നും കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications