പെട്രോള്‍ വില ഒരു രൂപ കൂടിയേക്കും

രാജ്യാന്തര വിപണിയില്‍ എണ്ണ വില വീപ്പക്ക് 83 ഡോളറിലെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടയിലെ ഉയര്‍ന്ന വിലയാണിത്. പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനം നടക്കുന്നതിനാല്‍ വില വര്‍ദ്ധ ഉടന്‍ പ്രാബല്യത്തില്‍ വരുത്തേണ്ടെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം. സമ്മേളനം കഴിഞ്ഞാലുടന്‍ വില വര്‍ദ്ധിപ്പിയ്ക്കും.
ജൂണ്‍ 25 നാണ് പെട്രോള്‍ വില നിര്‍ണയം സ്വതന്ത്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഓരോ മാസവും വില പരിഷ്‌കരിക്കേണ്ടതായിരുന്നു. ഇപ്രകാരം ജൂലൈ 25 നാണ് വില പുനര്‍പരിശോധിക്കേണ്ടിയിരുന്നത്.
എന്നാല്‍,വര്‍ഷകാല സമ്മേളനത്തില്‍ വിലക്കയറ്റവും ഇന്ധനവില വര്‍ധനയും സുപ്രധാനമായ വിഷയമായതോടെ വീണ്ടുമൊരു വില വര്‍ദ്ധന പ്രതിപക്ഷത്തെ പ്രകോപിയ്ക്കുമെന്ന്് സര്‍ക്കരിനറിയാം. അതു കൊണ്ടാണ് വില വര്‍ദ്ധന നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മടിയ്ക്കുന്നത്.












Click it and Unblock the Notifications