92 കോടി രൂപയുമായെത്തിയ വാന്‍ പിടിച്ചിട്ടു
ജയ്പൂര്‍: വിവിധ ബാങ്കുകളില്‍ നിന്നുള്ള 92 കോടി രൂപയുമായെത്തിയ വാന്‍ രാത്രി മുഴുവന്‍ റിസര്‍വ് ബാങ്കിന്റെ റീജണല്‍ ഓഫീസിനു മുന്നില്‍ പിടിച്ചിട്ടു. ആല്‍വാര്‍ ജില്ലയിലെ എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയവയില്‍ നിന്നുള്ള പണവുമായെത്തിയ വാനാണ് തിരക്കേറിയ ജയപൂര്‍ ഹൈവേയില്‍ കിടന്നത്.
റിസര്‍വ് ബാങ്കിന്റെ റീജണല്‍ ഓഫീസില്‍ അടയ്ക്കുന്നതിനാണ് പണം എത്തിച്ചത്. എന്നാല#് വൈകിട്ട് അഞ്ചു മണിക്കുശേഷം പണം സ്വീകരിക്കില്ലെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ കടുത്ത നിലപാടെടുത്തതോടെ വാന്‍ ബാങ്കിനു മുന്നില്‍ നിര്‍ത്തിയിടണ്ടി വരികയായിരുന്നു.
പ്രതികൂല കാലവസ്ഥ കാരണമാണ് വാന്‍ എത്താന്‍ വൈകിയതെന്നും റിസര്‍വ് ബാങ്ക് അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും വാഹനത്തിലുണ്ടായിരുന്ന ബാങ്ക് ഓഫീസര്‍മാര്‍ പറഞ്ഞു.
എന്നാല്‍ ഓഫീസ് പ്രവര്‍ത്തിസമയത്തിനു ശേഷം പണം സ്വീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ആര്‍ബിഐ അധികൃതരുടെ നിലപാട്. സായുധ പൊലീസിന്റെ കാവല്‍ വാനിന് ചുറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ് രാവിലെ ബാങ്ക് തുറക്കുന്നതു വരെ കോടിക്കണക്കിന് രൂപയുമായി വാന്‍ വഴിയില്‍ തന്നെ കിടക്കുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications