പുരുഷനും സ്ത്രീയുമാകാന്‍ കഴിയാതെ രേവതി
മുംബൈ: പുരുഷനും സ്ത്രീയമല്ലാതെ ജീവിക്കേണ്ടിവരുക, പുരുഷനായി ജനിച്ച് പിന്നീട് സ്ത്രീയായി മാറിയിട്ടും അധികൃതര്‍ അക്കാര്യം അംഗീകരിക്കാതിരിക്കുക. ഇതാണ് മുംബൈയിലെ രേവതി അനുഭവിക്കുന്നത്. രേവതിയെ ഓര്‍ക്കുന്നില്ലേ ദി ട്രൂത്ത് എബൗട്ട് മി എ ഹിജ്ഡാസ് ലൈഫ് സ്റ്റോറി എന്ന ആത്മകഥ അടുത്തിടെ പുറത്തിറക്കിയ രേവതി.
തമിഴ്നാട്ടിലെ നാമക്കല്‍ എന്ന സ്ഥലത്താണ് രേവതി ജനിച്ചത്. ആണ്‍കുട്ടിയായി ജനിച്ച രേവതിയെ ദൊരൈസാമിയെന്നാണ് അച്ഛനമ്മമാര്‍ വിളിച്ചത്. എന്നാല്‍ പിന്നീട് ദൊരൈസാമി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി രേവതിയായി മാറുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ആണും പെണ്ണുമല്ലാതെ ജീവിക്കേണ്ടിവരുന്ന അവസ്ഥയിലാണിവര്‍, ഒരു ഡ്രൈവിങ് ലൈസന്‍സിന് വേണ്ടി അധികാരികളെ സമീപിച്ചപ്പോഴാണ് രേവതി ശരിയ്ക്കും തന്റെ അവസ്ഥയെന്താണെന്നകാര്യം തിരിച്ചറിഞ്ഞത്.
ലൈസന്‍സ് കിട്ടിയെങ്കില്‍ അതില്‍ ലിംഗഭേദം സൂചിപ്പിക്കേണ്ട സ്ഥലം പൂരിപ്പിക്കാതെ ഇട്ടിരിക്കുന്നു. പേരെഴുതിയിരിക്കുന്നതാവട്ടെ ദൊരൈസാമി എന്ന രേവതിയെന്നാണ്. പുരുഷനോ സ്ത്രീയോ എന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുമില്ല. ഇത്തരമൊരു അനുഭവം ഒരുപക്ഷേ മറ്റാര്ക്കുമുണ്ടാവില്ലെന്ന് രേവതി പറയുന്നു
20 വയസ്സു കഴിഞ്ഞ ശേഷമാണ് ദൊരൈസാമി ശസ്ത്രക്രിയയ്ക്കു വിധേയനായി രേവതിയായി മാറിയത്. പാസ്പോര്‍ട്ടിലും റേഷന്കാര്ഡിലും തന്നെ വനിതയായി അംഗീകരിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ഇതു പ്രശ്നമാകുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
പാരമ്പര്യമായി പിതാവിന്റെ സ്വത്തുക്കളുടെ അവകാശരേഖയില്‍ ഒപ്പിടണമെങ്കില്‍ രേവതിക്ക് ദൊരൈസാമിയായി മാറണം. ആ വസ്തുവിന്റെ അവകാശം രേവതിക്കു കിട്ടില്ല. എന്നാല്‍ ദൊരൈസാമിക്കു ലഭിക്കും.
സ്ത്രീക്കും പുരുഷനും ലഭിക്കുന്ന അവകാശങ്ങളൊക്കെ തങ്ങള്‍ക്കും ലഭിക്കേണ്ടേ എന്ന ചോദ്യമാണ് രേവതി ഉന്നയിക്കുന്നത്. കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും ഒറ്റപ്പെട്ടതോടെയാണ് രേവതി ഹിജഡകളുടെ സംഘത്തോടൊപ്പം ചേരുന്നത്.
എനിക്ക് പുരുഷന്മാരെ സ്നേഹിക്കാന്‍ കഴിയില്ല. ഞാന്‍ എന്തിന് അവരെ സ്നേഹിക്കണം. എനിക്ക് ഭ്രാന്തുണ്ടോ? ഇങ്ങനെ ചിന്തിക്കുന്ന ഒരു സ്ത്രീ ഒരുപക്ഷേ, ഞാന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ- രേവതി പറയുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications