മൗനം സമ്മതം; സുനന്ദ തരൂരിന്റെ ഭാവിവധു

വിവാഹം ഉടനുണ്ടാകുമെന്ന് ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഒരുമിച്ച് തീര്‍ത്ഥാടനം നടത്തിയിട്ടും രണ്ടുപേരും മാധ്യമങ്ങളോട് ഈ ബന്ധത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ സുനന്ദ പുഷ്‌കറിനെ സംഘാടകര്‍ സദസ്സിന് പരിചയപ്പെടുത്തിയത് തരൂരിന്റെ ഭാവിവധുവെന്നാണ്. ഇതംഗീകരിച്ചപോലെ തരൂരൂം സുനന്ദയും ഇതിനെതിരെ ഒന്നും പറയാതിരുന്നതെം മൗനം സമ്മതം എന്ന മട്ടില്‍ ഇരുന്നത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
മുംബൈയില്‍ ലളിത് ദോഷി അനുസ്മരണ ചടങ്ങില്‍ വച്ചാണ് സംഘാടകര്‍ സുന്ദയെ തരൂരിന്റെ വധുവായി സദസ്സിനു പരിചയപ്പെടുത്തിയത്. സുനന്ദയ്‌ക്കൊപ്പമായിരുന്നു തരൂര്‍ പരിപാടിയില്‍ സംബന്ധിക്കാനെത്തിയത്.
തരൂര്‍ പ്രസംഗിക്കുമ്പോള്‍, ആദി ഗോദ്‌റജ്, കേശുബ് മഹീന്ദ്ര എന്നിവര്‍ക്കൊപ്പം സുനന്ദയും വേദിയില്‍ മുന്‍നിരയില്‍ തന്നെയായിരുന്നു ഇരുന്നത്.
ചടങ്ങിനവസാനം മഹാരാഷ്ട്ര മുന്‍ ചീഫ് സെക്രട്ടറി പ്രേം കുമാറാണ് നന്ദി പറഞ്ഞത്. പ്രസംഗമധ്യേ സുനന്ദ പുഷ്‌കറിനും തരൂരിനും നല്ലൊരു ഭാവി ജീവിതവും അദ്ദേഹം ആശംസിച്ചു.
കാനഡക്കാരിയായ രണ്ടാം ഭാര്യ ക്രിസ്റ്റ ഗൈല്‍സുമായുള്ള വിവാഹ ബന്ധം തരൂര്‍ അടുത്തിടെയാണ് വേര്‍പെടുത്തിയത്. വിവാഹമോചനത്തിനു ശേഷം തരൂരും സുനന്ദയും ഷിര്‍ദ്ദി ഉള്‍പ്പെടെയുള്ള ആത്മീയ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു












Click it and Unblock the Notifications