കൊച്ചി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

വിമാനത്താവളത്തിലേക്കെത്തുന്ന വാഹനങ്ങളെല്ലാം ഇടക്ക് നിര്‍ത്തി പരിശോധിക്കും. ലഗേജുകളേറെയും തുറന്നുപരിശോധിക്കുമെന്നതിനാല്‍ യാത്രക്കാര്‍ പരമാവധി ലഗേജുകള്‍ കുറക്കണമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസികെ നായര്‍ അഭ്യര്‍ഥിച്ചു.
കൊച്ചിയിലേക്കു വരുന്ന വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ചെന്നൈ വിമാനത്താവള സുരക്ഷാവിഭാഗത്തില്‍ സന്ദേശമെത്തിയതിനെത്തുടര്‍ന്നാണ് റെഡ്അലര്‍ട്ട്. വെള്ളിയാഴ്ച വൈകിട്ടാണ് ഇതുസംബന്ധിച്ച സന്ദേശം ചെന്നൈ വിമാനത്താവള അധികൃതര്‍ നെടുമ്പാശേരിയില്‍ അറിയിച്ചത്.
സിയാലിന്റെ ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ക്കു പുറമെ കളമശേരി എആര്‍ ക്യാമ്പിലെ ബോംബ് നിരീക്ഷണ സംഘവും വിമാനത്താവളത്തില്‍ ക്യാമ്പ്‌ചെയ്യുന്നുണ്ട്. ഈ ഭാഗത്തെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും രണ്ടുദിവസത്തേക്ക് നിര്‍ത്തിവച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള അതീവ സുരക്ഷയുടെ ഭാഗമായാണ് 20 വരെ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications