കേന്ദ്രകമ്മറ്റി: സിപിഎം മന്ത്രിമാര്‍ കേരളത്തിലില്ല

ഓഗസ്റ്റ് ഏഴ് ശനിയാഴ്ച തുടങ്ങുന്ന കേന്ദ്ര കമ്മറ്റി പത്താം തീയതിയാണ് സമാപിയ്ക്കുന്നത്. ഓഗസ്റ്റ് അഞ്ച് മുതല്‍ തന്നെ പല മന്ത്രിമാരും കേരളം വിട്ടിരുന്നു. ക്ളിഫ് ഹൗസില്‍ ആയുര്‍വേദ ചികിത്സയിലായതിനാല്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ മാത്രം വിജയവാഡയിലേയ്ക്ക് പോയിട്ടില്ല.
നിയമസഭാ സ്പീക്കര്‍ രാധാകൃഷ്ണനും കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുക്കാനായി വിജയവാഡയിലേയ്ക്ക് പോയിട്ടുണ്ട്. സ്പീക്കറായിരിയ്ക്കുമ്പോള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന് പല രാഷ്ട്രീയകേന്ദ്രങ്ങളും മുമ്പ് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത് മാത്രം മെച്ചം. എം വിജയകുമാര്‍ നിയമസഭാ സ്പീക്കറായിരുന്നപ്പോള്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഈ വിഷയം വിവാദ വിഷയമായിരുന്നു.
11 മന്ത്രിമാര്‍ കൈയാളുന്ന വകുപ്പുകളില്‍ ഈ ദിവസങ്ങളില്‍ ഭരണം കാര്യമായി നടക്കുമോയെന്ന ചോദ്യത്തിന് പ്രശ്നം ഒന്നും ഉണ്ടാവില്ലെന്നാണ് മന്ത്രിമാരുടെ അഭിപ്രായം. മാത്രമല്ല പാര്‍ട്ടി പരിപാടികള്‍ പങ്കെടുക്കുന്നത് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകന്റെയും പ്രാഥമിക ധര്‍മ്മമാണെന്നും അവര്‍ ആണയിടുന്നു.
കാര്യങ്ങള്‍ എങ്ങനെ നടക്കും എന്ന് ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. പഴമൊഴി കേട്ടിട്ടില്ലേ. "സര്‍ക്കാര്‍ കാര്യം മുറപോലെ നടക്കും".












Click it and Unblock the Notifications