3വിമാനത്താവളത്തില്‍ ദേഹപരിശോധനാ സ്‌കാനര്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രധാന മൂന്ന് വിമാനത്താവളങ്ങളില്‍ സെപ്റ്റംബറോടെ സമ്പൂര്‍ണ ദേഹപരിശോധന സ്‌കാനറുകള്‍ സ്ഥാപിക്കും.
ദേഹപരിശോധന സ്‌കാനറുകള്‍ സ്ഥാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് ഒട്ടേറെ സംഘടനകള്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
സമ്പൂര്‍ണ ദേഹപരിശോധന സ്‌കാനര്‍ ഉപയോഗിക്കുന്നത് തുണിയഴിച്ച് പരിശോധന നടത്തുന്നതിന് തുല്യമാണെന്ന് വാഷിങ്ടണിലെ ഇലക്ട്രോണിക് പ്രൈവസി ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ വക്താക്കള്‍ പറയുന്നു.
എന്നാല്‍, ലോഹരഹിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിനാണ് സ്‌കാനറുകള്‍ സ്ഥാപിക്കുന്നതെന്ന് യു.എസ് ഗതാഗത സുരക്ഷാഭരണകൂടം വ്യക്തമാക്കി.
ഭീകരപ്രവര്‍ത്തകരുടെ നീക്കങ്ങള്‍ ഇതിലൂടെ വ്യക്തമായി കണ്ടുപിടിക്കാമെന്നാണ് ഭരണകൂടം കരുതുന്നത്. ഇതുവരെ അമേരിക്കയിലെ 41 വിമാനത്താവളങ്ങളില്‍ സ്‌കാനറുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.












Click it and Unblock the Notifications