3 മൃതദേഹങ്ങളുമായി യുവതി പിടിയില്‍
ഹോഗ്: വടക്കന്‍ നെതര്‍ലാന്റില്‍ 3 കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ സൂട്ട് കെയ്‌സില്‍ ഒളിപ്പിച്ച ഇരുപത്തിയഞ്ചുകാരിയായ ഡച്ച് വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫ്രെയ്‌സ് ലാന്റ് പ്രവിശ്യയിലെ നിജ് ബീറ്റ്‌സിലാണു സംഭവം. മൃതദേഹങ്ങള്‍ തുകല്‍പ്പെട്ടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
2002-10 കാലയളവില്‍ ജനിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തിരിയ്ക്കുന്നത്. അറസ്റ്റിലായ യുവതി പല തവണ ഗര്‍ഭിണിയായെങ്കിലും കുട്ടികളെ കാണാത്തതാണു സംശയത്തിന് ഇടവരുത്തിയത്.












Click it and Unblock the Notifications