അമേരിക്ക എച്ച് വണ്‍ബി വിസ ഫീസ് വര്‍ധിപ്പിച്ചു

ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള പ്രമേയം സെനറ്റ് പാസാക്കി. ഇന്ത്യയിലെ ഐ.ടി കമ്പനികള്‍ക്ക് ഇത് വന്‍ ബാധ്യതയുണ്ടാക്കുമെന്ന് ഐ.ടി കമ്പനികളുടെ സംഘടനയായ നാസ്‌കോം അറിയിച്ചു.
ഐ.ടി പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ ഇന്ത്യക്കാരാണ് എച്ച് വണ്‍ബി, എല്‍ വണ്‍ വിസയില്‍ അമേരിക്കയില്‍ പോയി ജോലി ചെയ്യുന്നത്.
നിലവില്‍ 2,500 ഡോളറുണ്ടായിരുന്ന വിസ ഫീസ് 4,500 ഡോളറായാണ് വര്‍ധിപ്പിച്ചത്. ഐ.ടി കമ്പനികള്‍ക്ക് വര്‍ഷംതോറും 25കോടി ഡോളറിന്റെ അധികബാധ്യത ഇതുണ്ടാക്കുമെന്നും നാസ്‌കോം ഭാരവാഹികള്‍ പറഞ്ഞു.
യു.എസ്‌മെക്‌സിക്കോ അതിര്‍ത്തി സുരക്ഷാസേനയെ സംരക്ഷിക്കുന്നതിന് വന്‍ബാധ്യത നേരിട്ടതാണ് വിസ ഫീസില്‍ കുത്തനെ വര്‍ധനവരുത്താന്‍ അമേരിക്കന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. 50,000ത്തോളം വിസയാണ് ഓരോവര്‍ഷവും ഇന്ത്യയിലെ ഐ.ടി കമ്പനികള്‍ക്ക് ആശ്യമായിവരാറുള്ളത്.












Click it and Unblock the Notifications