നെല്‍സണ്‍ മണ്ടേലയ്ക്ക് അവിഹിത സന്തതി?

മോ പുലേ എന്ന സ്ത്രീ തന്നെ മണ്ടേലയുടെ ഏഴാമത്തെ പുത്രിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി മണ്ടേലയുടെ മകളായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള യുദ്ധത്തിലായിരുന്നു ഇവര്‍.
ഇവരുടെ പരാതിയ്ക്ക് നല്‍കിയ മറുപടിയിലാണ് ഫൗണ്ടേഷന്‍ ഇക്കാര്യം വ്യക്താക്കിയിരിക്കുന്നത്.എന്നാല്‍, ഫൌണ്ടേഷന്റെ മറുപടി എത്തിയപ്പോഴേക്കും പുലേ അന്തരിച്ചിരുന്നു. ജൂലൈ മാസത്തിലാണ് പക്ഷാഘാതത്തെത്തുടര്‍ന്ന് പുലേ മരിച്ചത്.
1945 ല്‍ മണ്ടേലയ്ക്ക് തന്റെ മാതാവ് സിപാറ്റി ജാനെ മൊനാക്കലിയുമായി ബന്ധമുണ്ടായിരുന്നു എന്നും വളരെ കുറച്ചുകാലം മാത്രം തുടര്‍ന്ന ആ ബന്ധത്തിലാണ് താന്‍ ജനിച്ചതെന്നും പുലെ മണ്ടേല ഫൌണ്ടേഷനെ അറിയിച്ചിരുന്നു.
മണ്ടേലയും തന്റെ മാതാവും തമ്മില്‍ ബന്ധമുണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിന് ആദ്യ ഭാര്യയായ എല്‍വിനില്‍ ഒരു പുത്രന്‍ ജനിച്ചിരുന്നു എന്നും പുലെ വെളിപ്പെടുത്തിയിരുന്നു.
മകളുടെ പിതൃത്വത്തെ കുറിച്ചുള്ള രഹസ്യങ്ങളൊന്നും വെളിപ്പെടുത്താതെയാണ് 1992 ല്‍ മൊനാക്കലി ഈ ലോകത്തോട് വിടപറഞ്ഞത്. മുത്തശ്ശിയില്‍ നിന്നാണ് പുലെ തന്റെ ജനനത്തെ കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കിയത്.
എന്നാല്‍, പുലെയുടെ കത്തുകള്‍ക്ക് ഒന്നും ഇതുവരെ ഫൌണ്ടേഷന്‍ മറുപടി നല്‍കിയിരുന്നില്ല. ഇപ്പോള്‍ നല്‍കിയ മറുപടിയിലാവട്ടെ പിതൃത്വം പൂര്‍ണമായും തെളിയിക്കുന്നതിന് ഡിഎന്‍എ പരിശോധന ആവശ്യമാണെന്നും പറയുന്നു.
ഫ്രീസ്‌റ്റേറ്റിലെ ബ്ലോംഫൊണ്ടെയ്ന്‍ നഗരത്തിനടുത്തുള്ള ടൌണ്‍ഷിപ്പിലാണ് ബേക്കറി ജീവനക്കാരിയായ പുലെ താമസിച്ചിരുന്നത്. ഇവര്‍ക്ക് ആറ് കുട്ടികളുണ്ട്. പുലെ തുടങ്ങിവച്ച യുദ്ധം മക്കള്‍ ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന












Click it and Unblock the Notifications