ലൈംഗികവിവാദം: എച്ച്പി സിഇഒ രാജിവെച്ചു

കമ്പനിയ്ക്ക് വേണ്ടി 2007-2009 കാലയളവില്‍ മാര്‍ക്കറ്റിങ്ങ് നടത്തിയ വനിത കോണ്‍ട്രാക്ടറെ ലൈംഗികമായി പീഡിപ്പിച്ച സംഭവം മറച്ചുവെയ്ക്കാനായി സാമ്പത്തിക ക്രമക്കേട് നടത്തിയതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് രാജി. രാജി വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് എച്ച്പിയുടെ ഷെയറുകള്‍ക്ക് 10 ശതമാനം ഇടിവുണ്ടായി.
ക്കഴിഞ്ഞ ജൂണിലാണ് അന്പത്തിമൂന്നുകാരനായ മാര്‍ക്കിനെതിരെ ലൈംഗികാരോപണവുമായി വനിത കോണ്‍ട്രാക്ടര്‍ കമ്പനി ബോര്‍ഡിനെ സമീപിച്ചത്.
കമ്പനി അന്വേഷണത്തിന് ഉത്തരവിടുകയും കോണ്‍ട്രാക്ടറുമായുള്ള അടുത്ത ബന്ധം ബോര്‍ഡില്‍ നിന്ന് മാര്‍ക്ക് മറച്ചുവെച്ചതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് മാര്‍ക്കിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
പരാതിയുമായെത്തിയ വനിതാ കോണ്‍ട്രാക്ടര്‍ക്ക് കമ്പനി വന്‍തുക നഷ്ടപരിഹാരം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications