ഹുജിയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു
വാഷിങ്ടണ്‍: പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹുജി(ഹര്‍ക്കത്തുല്‍ ജിഹാദ് ഇസ്‌ലാമി)യെ ഭീകരവാദ സംഘടനയായി യു.എന്നും അമേരിക്കയും പ്രഖ്യാപിച്ചു.
ഹുജിയുടെ കമാന്‍ഡര്‍ മൊഹമ്മദ് ഇല്യാസ് കശ്മീരി ഡേവിഡ് ഹെഡ്‌ലിയുമായി ചേര്‍ന്നാണ് ഇന്ത്യയിലും പാകിസ്താനിലും ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് നേരത്തെ തെളിഞ്ഞിരുന്നു.
2007 ല്‍ 16 പേരുടെ മരണത്തിനിടയാക്കിയ ഹൈദരാബാദ് മുസ്‌ലിം പള്ളിയിലെ സ്‌ഫോടനവും 25 പേര്‍ കൊല്ലപ്പെട്ട വാരണാസി ആക്രമണവും ആസുത്രണംചെയ്തത് ഹുജിയായിരുന്നു.
ഇതിനിടെ, ഇന്ത്യയിലെ കായിക ഉത്സവങ്ങളില്‍ പങ്കെടുക്കരുതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ഇല്യാസ് കശ്മീരി ഭീഷണിമുഴക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications