ഫേസ്ബുക്കിനെ ചെറുക്കാന്‍ ഗൂഗിള്‍ സ്‌ളൈഡിനെ വാങ്ങി
ലണ്ടന്‍: പ്രമുഖ സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ സ്‌ളൈഡ്, ഓണ്‍ലൈന്‍ ലോകത്തെ ഭീമന്‍മാരായ ഗൂഗിള്‍ ഏറ്റെടുത്തു. 182 ദശലക്ഷം ഡോളര്‍ മുടക്കിയാണ് ഗൂഗിള്‍ ഈ കച്ചവടം ഉറപ്പിച്ചിരിയ്ക്കുന്നത്.
സോഷ്യല്‍നെറ്റ് വര്‍ക്കിങ് ലോകത്ത് ഫേസ്ബുക്ക് തുടരുന്ന ആധിപത്യം അവസാനിപ്പിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ സ്‌ളൈഡിനെ തങ്ങളുടെ കുടക്കീഴിലേക്ക് എത്തിയ്ക്കുന്നത്. 182 ജീവനക്കാരാണ് സ്ലൈഡില്‍ ഉണ്ടായിരുന്നത്. ഇവരെ നിലനിറുത്തുന്നതിന്റെ ഭാഗമായി 46 ദശലക്ഷം ഡോളര്‍ ഗൂഗിള്‍ അധികമായി മുടക്കും.
സോഷ്യല്‍നെറ്റ് വര്‍ക്കിങ് മേഖലയില്‍ കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ പുതിയ ഏറ്റെടുക്കല്‍ ഗൂഗിളിനെ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.
്
ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഐടിഎ സോഫ്റ്റ്‌വെയറാണ് ഗൂഗിള്‍ ഇതിന് മുന്‍പ് അവസാനമായി വാങ്ങിയ സ്ഥാപനം. ഇതിന് 700 ദശലക്ഷം ഡോളറാണ് കമ്പനി ചെലവഴിച്ചത്.












Click it and Unblock the Notifications