മാനം കാക്കാന്‍ ദമ്പതികളെ വെടിവച്ചു കൊന്നു
ലഖ്‌നൊ: വീണ്ടും അഭിമാനക്കൊലപാതകം, ഇത്തവണ മുസ്ലീം ദമ്പതികളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അലിഗഡിലാണ് കൊലപാതകം നടന്നത്.
കുടുംബാംഗങ്ങളുടെ അനിഷ്ടം കണക്കാക്കാതെ ഒളിച്ചോടി വിവാഹം ചെയ്ത ദമ്പതികളാണ് കൊലപാതകത്തിന് ഇരകളായത്. പരമ്പരാഗതച്ചടങ്ങുകളോടെ വിവാഹം നടത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഇവരെ വളിച്ചുവരുത്തുകയായിരുന്നു.
ദമ്പതികള്‍ അയല്‍വാസികളാണ്. ഭര്‍ത്താവില്‍ നിന്നകന്ന് താമസിച്ചിരുന്ന ഖുശ്‌നാമ അയല്‍ക്കാരനായ റഷീദുമായി പ്രണയത്തിലായിരുന്നു. റഷീദിനെ വിവാഹം ചെയ്യാനായി ആദ്യ ബന്ധം ഒഴിയാന്‍ ഖുശ്‌നമ ആഗ്രഹിച്ചിരുന്നു.
എന്നാല്‍ ബന്ധുക്കള്‍ ഇതിന് എതിരായിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 5ന് ഇവര്‍ ഒളിച്ചോടുകയായിരുന്നു. യുവതിയ്ക്ക് രണ്ട് വയസ്സുള്ള ഒരു കുഞ്ഞുണ്ട്. പിന്നീട് ഖുശ്‌നമയുടെ വീട്ടുകാര്‍ ഇവരെ വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് തിരിച്ചുവിളിച്ചു.
ശനിയാഴ്ച ഉച്ചയോടെ ഇരുവീട്ടുകാരും ഇതുസംബന്ധിച്ച കാര്യം ചര്‍ച്ചചെയ്യാനായി ചേര്‍ന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ വിവാഹം അംഗീകരിക്കാന്‍ തയ്യാറായില്ല. മറ്റു കുടുംബാംഗങ്ങള്‍ ചര്‍ച്ച നടത്തുന്നതിനിടെ ഇയാള്‍ ദമ്പതികളെ വെടിവെച്ച് കൊല്ലുകയായിരുന്നു.












Click it and Unblock the Notifications