കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെപ്റ്റംബറില്‍ തിരിച്ചെത്തുമെന്ന് ബക്കാം

  • By Lakshmi
Google Oneindia Malayalam News

David Beckham
ലോസാഞ്ചല്‍സ്: സെപ്റ്റംബറില്‍ താന്‍ കളിക്കളത്തില്‍ തിരിച്ചെത്തിയേയ്ക്കുമെന്ന് ഇംഗണ്ടിന്റെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ഡേവിഡ് ബെക്കാം.

പരുക്കുമൂലം ബെക്കാം ലോകകപ്പില്‍ കളിച്ചിരുന്നില്ല. മുപ്പത്തഞ്ചുകാരനായ ബെക്കാമിന് ഒക്ടോബര്‍ വരെയെങ്കിലും വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ അതിനുമുന്‍പുതന്നെ ലൊസാഞ്ചല്‍സ് ഗാലക്‌സിയുടെ നിരയിലേക്കു തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബെക്കാം വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ചില്‍ ഇറ്റാലിയന്‍ സെരി എ യിലെ എസി മിലാന്‍ ചിയെവോ വെറോണ്‍ മല്‍സരത്തിനിടെയാണു ബെക്കാമിന് കാല്‍വണ്ണയിലെ പേശിയെ കണങ്കാലുമായി ബന്ധിപ്പിക്കുന്ന അക്കിലീസ് സ്‌നായുവിനു പരുക്കേറ്റത്.

ലൊസാഞ്ചല്‍സ് ഗാലക്‌സിയുടെ താരമായ ബെക്കാം വായ്പയടിസ്ഥാനത്തില്‍ മിലാനു കളിച്ചുവരികയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X