Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ വിദേശികള്‍ക്കായി പൊലീസ് സ്റ്റേഷന്‍

ദില്ലി: ദില്ലി നഗരത്തില്‍ വിദേശ സഞ്ചാരികള്‍ക്കായി പ്രത്യേക പൊലീസ് സ്റ്റേഷന്‍ തുടങ്ങുന്നു.

കോമണ്‍ വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഒട്ടേറെ വിദേശികള്‍ നഗരത്തിലെത്തും, ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് സഹായകമാവുകയെന്ന ഉദ്ദേശത്തോടെയാണ് പ്രത്യേക പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത്.

നല്ല ഇംഗ്ലൂഷ് പരിജ്ഞാനമുള്ള, ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയുന്ന പൊലീസുകാരെയായിരിക്കും ഇവിടെ നിയമിക്കുക. ഓഗസ്റ്റ് അവസാനവാരത്തോടെ സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങും. 150 പൊലീസുകാരാണ് ഈ സ്റ്റേഷനില്‍ ഡ്യൂട്ടിയ്ക്കുണ്ടാവുക.

സെന്‍ട്രല്‍ ദില്ലിയിലെ പഹര്‍ഗഞ്ജിലായിരിക്കും സ്റ്റേഷന്‍ സ്ഥാപിക്കുക. ഈ ഭാഗത്താണ് ദില്ലിയിലെത്തുന്ന ഭൂരിഭാഗം വിദേശികളും തങ്ങാറുള്ളത്.

901 ഗസ്റ്റ് ഹൗസുകളും ഹോട്ടലുകളുമാണ് ഈ പ്രദേശത്ത് മാത്രമുള്ളത്. ഗെയിംസുമായി ബന്ധപ്പെട്ട് ദില്ലിയിലെത്തുന്ന വിദേശ സഞ്ചാരികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുകയാണ് സ്റ്റേഷന്റെ പ്രധാന ചുമതലയെന്ന് ദില്ലി പൊലീസ് വക്താവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+