ഒളിച്ചോടാനിറങ്ങിയ മകളെ അച്ഛന്‍ വെട്ടിക്കൊന്നു
മധുര: തമിഴ്‌നാട്ടിലും മാനംകാക്കല്‍ കൊലപാതകം അരങ്ങേറി. തിരുനെല്‍വേലി ജില്ലയിലെ നട്ടാര്‍പ്പെട്ടി ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.
കാമുകനൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ച ഇയാളുടെ ഭാര്യയേയും കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കര്‍ഷകനായ വിനയതീര്‍ഥനെ(63) പോലീസ് അറസ്റ്റു ചെയ്തു.
സ്വന്തം നാട്ടുകാരനും കാമുകനുമായ ദേവരാജനുമൊപ്പം പുലര്‍ച്ചെ വീടുവിട്ടിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് 21കാരിയായ അരുണാദേവിയെ വിനയതീര്‍ഥന്‍ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.
മറ്റൊരു സമുദായക്കാരനായ ദേവരാജനുമായുള്ള അരുണാദേവിയുടെ ബന്ധത്തെ വിനയതീര്‍ഥന്‍ എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് നാടുവിടാന്‍ തീരുമാനിച്ച ഇരുവരേയും ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു.
മകളുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഇടയിലെത്തിയ ഭാര്യയേയും ഇയാള്‍ കൊലപ്പെടുത്തി. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരായി വിനയതീര്‍ഥന്‍ കീഴടങ്ങുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications