മുംബൈയില്‍ വീണ്ടും പൊന്നും വിലയ്ക്ക് ഭൂമിവിറ്റു
മുംബൈ: മുംബൈ നഗരത്തില്‍ ഭൂമിയ്ക്ക് വീണ്ടും റെക്കോര്‍ഡ് വില. കേന്ദ്‌സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്റെ ഭൂമിയാണ് വന്‍ വിലയ്ക്ക് വിറ്റുപോയത്. ലേലത്തില്‍ പങ്കെടുത്ത ഇന്ത്യ ബുള്‍സ് ഇന്‍ഫ്രാ എസ്റ്റേറ്റ് ലിമിറ്റഡ് മൊത്തം 8.37 ഏക്കറിനു മുടക്കിയതു 1505 കോടിയാണ്.
വര്‍ലിയില്‍ എന്‍ടിസിയുടെ വക ഭാരത് മില്ലാണ് വിറ്റത്. . മില്ലുള്‍പ്പെടുന്ന സ്വത്തു ലേലത്തില്‍ പിടിക്കാന്‍ ആറു സംരംഭകരാണ് രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ലേലത്തിന്റെ ആദ്യദിനമായ വെള്ളിയാഴ്ച തന്നെ തുക 1152 കോടിയിലെത്തി.
വാശിയേറിയ ലേലത്തില്‍ ലോധ സ്ട്രക്ചര്‍ ഡെവലപ്പേഴ്‌സ് 1503 കോടി രൂപ വിലയിട്ടു. പെനിന്‍സുല റിയല്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് 1409 കോടി വിളിച്ചതോടെ മത്‌സരം അതിന്റെ പാരമ്യത്തിലെത്തി. തുടര്‍ന്നാണ് ഇന്ത്യ ബുള്‍സ് രംഗത്തെത്തിയത്. അവര്‍ 1505 കോടി വിലയിട്ടതോടെ ബാക്കിയുള്ളവര്‍ പിന്‍വാങ്ങി.
കോര്‍പറേഷന്റെ ആധുനികവത്കരണത്തിനു പണം കണെ്ടത്താന്‍ വേണ്ടിയാണ് ആസ്തി വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. വര്‍ലിയിലെ തന്നെ പോഡര്‍ മില്ല് കഴിഞ്ഞയാഴ്ച 474 കോടി രൂപയ്ക്കു ലേലം ചെയ്തിരുന്നു.












Click it and Unblock the Notifications