Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോസിസ് ടിവിഎസ് പ്രണയം വിവാഹത്തിലേയ്ക്ക്

Rohan and Lakshmi
ബാംഗ്ലൂര്‍: ഇന്‍ഫോസിസ് മേധാവി എന്‍.ആര്‍.നാരായണമൂര്‍ത്തിയുടെ മകന്‍ രോഹന്‍ മൂര്‍ത്തിയും ടിവിഎസ് ഗ്രൂപ്പിന്റെ മേധാവി വേണു ശ്രീനിവാസന്റെ ഏക മകള്‍ ലക്ഷ്മി വേണുവും വിവാഹിതരാകുന്നു.

ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകാന്‍ ഇരുവരും തീരുമാനിച്ചത്. ഒരു സുഹൃത്തു വഴിയാണ് ഇവര്‍ പരിചയപ്പെട്ടത്.

വ്യാഴാഴ്ചയാണ് രോഹനും വേണുവും തങ്ങളുടെ അച്ഛനമ്മമാരോട് തങ്ങളുടെ ഇഷ്ടത്തെക്കുറിച്ച് പരസ്യമായി സമ്മതിച്ചത്. ഇതോടെ ഇരുവീട്ടുകാരും ഒത്തുചേര്‍ന്ന് വിവാഹം നിശ്ചയിക്കുകയായിരുന്നു. രോഹന്റെയും ലക്ഷമിയുടെയും ആവശ്യപ്രകാരം തീര്‍ത്തും ലളിതമായിരുന്നു വിവാഹ നിശ്ചയം. വീട്ടുകാര്‍ മാത്രമാണ് പങ്കെടുത്തത്.

വിവാഹ തീയതിയും സ്ഥലവുമൊക്കെ മക്കള്‍ നിശ്ചയിക്കട്ടേയെന്നാണ് മൂര്‍ത്തിയുടേയും വേണുവിന്റേയും താത്പര്യം. 27കാരനായ രോഹന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. മൈക്രോസോഫ്റ്റ് റിസര്‍ച്ച് ഫെലോഷിപ്പോടെയാണ് പഠനം.

ടിവിഎസ് മോട്ടോര്‍ കമ്പനി ഉള്‍പ്പെടുന്ന ടിവിഎസ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വേണു ശ്രീനിവാസന്റെ മകളാണ് 26കാരിയായ ലക്ഷ്മി. ഏയ്ല്‍ യൂണിവേഴ്‌സിറ്റി ബിരുദധാരിയായ ലക്ഷ്മി വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എന്‍ജിനിയറിങ് മാനേജ്‌മെന്റില്‍ ഡോക്ടറേറ്റ് നേടിയ ശേഷം അച്ഛന്റെയും അമ്മയുടെയും വഴിയേ കുടുംബ ബിസിനസ്സില്‍ സജീവമായി.

ടിവിഎസ് ഗ്രൂപ്പിന് കീഴിലുള്ള സുന്ദരംക്ലേടണ്‍ ലിമിറ്റഡിന്റെ സ്ട്രാറ്റജി വിഭാഗം ഡയറക്ടറാണ്. ലക്ഷ്മി വിവാഹത്തിന് ശേഷവും ബിസിനസ് രംഗത്ത് തുടരാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+