പോള്‍ വധം ആസൂത്രിതമല്ല: സിബിഐ

സാക്ഷികളും പ്രതികളുമടക്കം നൂറിലധികം പേരെ ചോദ്യം ചെയ്തിട്ടും വഴിത്തിരിവുണ്ടാക്കാവുന്ന തെളിവുകള്‍ സിബിഐക്കു ലഭിക്കാത്ത സാഹചര്യത്തിലാണു ശാസ്ത്രീയ പരിശോധന നടത്തിയത്. സിബിഐയുടെ ആവശ്യപ്രകാരം തൊണ്ടി മുതലുകളും മറ്റു സാഹചര്യ തെളിവുകളുമാണ് ദില്ലി ഫോറന്‍സിക് സയന്‍സ് ലാബിലെ വിദഗ്ധ സംഘം ആലപ്പുഴയിലെത്തി ശേഖരിച്ചത്.
്‌പോളിന്റെ കാറിലുണ്ടായിരുന്ന രക്തക്കറ, വസ്ത്രങ്ങള്‍, പ്രതികളുടെ രക്തസാമ്പിളുകള്‍ തുടങ്ങിയവയ പരിശോധനയ്ക്കായി ലാബിലേക്ക് കൊണ്ടുപോയിരുന്നു.
ഇതോടെ പോള്‍ യാദൃശ്ചികമായി കൊല്ലപ്പെട്ടുവെന്ന കേരള പൊലീസിന്റെ കണ്ടെത്തല്‍ സിബിഐയും ശരിവെയ്ക്കുകയാണ്. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി സിബിഐയ്ക്കു മൂന്നു മാസത്തെ സമയം അനുവദിച്ചിരുന്നു.












Click it and Unblock the Notifications