കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ചു

  • By Ajith Babu
Google Oneindia Malayalam News

മുംബൈ: മുംബൈ തീരത്ത് പനാമയില്‍ നിന്നുള്ള രണ്ട് ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ച് എണ്ണച്ചോര്‍ച്ചയുണ്ടായി. രണ്ട് കപ്പലുകളിലുമായി ഉണ്ടായിരുന്ന 33 ജീവനക്കാരെ ഇന്ത്യന്‍ തീരദേശ സേന രക്ഷപ്പെടുത്തി,

മുംബൈ തീരത്തു നിന്നും അഞ്ച് നോട്ടിക്കല്‍ മൈല്‍ ദുരത്താണ് അപകടം. എംഎസ് സി ചിത്ര, എംവി ഖലീജ 3 എന്നീ കപ്പലുകളാണ് കൂട്ടിയിടിച്ചത്. ചിത്ര തുറമുഖത്തു നിന്നും ഖലീജ തുറമുഖത്തേക്ക് അടുക്കാനും ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കൂട്ടിയിടിയുടെ ശക്തിയില്‍ ഇരുകപ്പലുകളും ചരിഞ്ഞു. എന്നാല്‍ കപ്പലുകള്‍ മുങ്ങാതെ തീരദേശ സേന രക്ഷപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X