Get Updates
Get notified of breaking news, exclusive insights, and must-see stories!

എംപിയുടെ കാര്‍ ആയുധധാരികള്‍ കവര്‍ന്നു

ദില്ലി:എംപിയുടെ കാര്‍ നാലംഗ ആയുധധാരികള്‍ കവര്‍ന്നു. ഡ്രൈവറെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയാണ് കാര്‍ കവര്‍ന്നത്.

വെസ്റ്റ് ഡല്‍ഹി എം.പി. മഹാബല്‍ മിശ്രയുടെ കാറാണ് ആയുധധാരികള്‍ കവര്‍ന്നത്. കഴിഞ്ഞദിവസം രാത്രി എം.പി യുടെ മകന്‍ വിനയ് മിശ്ര ദ്വാരക സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം നടന്നത്.

സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ പരിശീലനത്തിന് പോയതായിരുന്നു വിനയ്. തിരിച്ചുവരുമ്പോള്‍ ദാബ്രിയില്‍വെച്ച് കാറിന്റെ ടയര്‍ പഞ്ചറായി. തുടര്‍ന്ന് ഡ്രൈവര്‍ ഹരിമോഹനെ വിളിച്ച് മറ്റൊരു വാഹനവുമായി സ്ഥലത്തെത്താന്‍ വിനയ് ആവശ്യപ്പെട്ടു.

മോഹന്‍ കൊണ്ടുവന്ന വാഹനത്തില്‍ വിനയ് യാത്ര തുടര്‍ന്നു. തുടര്‍ന്ന് മറ്റേ കാര്‍ െ്രെഡവര്‍ ടയര്‍ മാറ്റിയ ശേഷം സ്റ്റാര്‍ട്ട്് ചെയ്യാന്‍ തുടങ്ങവെ നാല് ആയുധധാരികള്‍ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

െ്രെഡവറെ തോക്കിന്‍മുനയില്‍ നിര്‍ത്തി കാറുമായി പോവുകയും നജഫ്ഗഡില്‍ വെച്ച് അയാളെ ഇറക്കിവിട്ട് കാറുമായി അക്രമികള്‍ കടന്നുകളയുകയുമായിരുന്നുവെന്ന് മിശ്ര പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+