Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനമെന്ന് സൂചന

Vote
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സെപ്തംബറില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനവാരത്തിലേക്ക് നീളുമെന്ന് ഉറപ്പായി. ഇതുമായി ബന്ധപ്പെട്ട് 12ന് രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചിട്ടുണ്ട്.

എല്ലായിടത്തും ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പ് ഒക്ടോബറിലേയ്ക്ക് നീട്ടുന്നത്. ആറ് ജില്ലാ പഞ്ചായത്തുകള്‍ ഉള്‍പ്പെടെ കേസ്സില്‍പ്പെട്ട 22 തദ്ദേശഭരണസ്ഥാപനങ്ങളില്‍ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ്കമ്മീഷന്‍ ശനിയാഴ്ച കത്തുനല്‍കിയിരുന്നു.

ഇതേത്തുടര്‍ന്ന് എല്ലായിടത്തും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് തദ്ദേശഭരണവകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി വിജയവാഡയില്‍ വ്യക്തമാക്കി. കേസ്സില്‍പ്പെട്ട സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം, വോട്ടര്‍ പട്ടിക എന്നിവ പൂര്‍ത്തിയാക്കി എല്ലായിടത്തും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ ഒക്ടോബര്‍ അവസാനവാരത്തിലേ സാധിക്കൂ.

തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കുന്നതിനെപ്പറ്റി ഔദ്യോഗിക തീരുമാനമൊന്നും ആയിട്ടില്ല. ചീഫ് സെക്രട്ടറിക്കാണ് തിരഞ്ഞെടുപ്പ്കമ്മീഷന്‍ കത്തുനല്‍കിയത്. സര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം.

രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്പോഴുള്ള ബുദ്ധിമുട്ടും കമ്മീഷന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. 12ന് ചേരുന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനങ്ങളും കമ്മീഷന്‍ സര്‍ക്കാരിനെ അറിയിക്കും.

ശനിയാഴ്ച കമ്മീഷന്‍ യോഗം ചേര്‍ന്ന് ഇക്കാര്യം രേഖാമൂലം സര്‍ക്കാരിനെ അറിയിക്കാനും തീരുമാനിച്ചു. ഒന്നുകില്‍ രണ്ടുഘട്ടങ്ങളിലോ അല്ലെങ്കില്‍ സര്‍ക്കാരിന്റെ താത്പര്യം അനുസരിച്ച് ഒക്ടോബറില്‍ ഒരുമിച്ചോ തിരഞ്ഞെടുപ്പ് നടത്താമെന്നാണ് കമ്മീഷന്റെ അഭിപ്രായം.

തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാന്‍ തടസ്സമില്ലെന്നും കമ്മീഷന് നിയമോപദേശം ലഭിച്ചിരുന്നു. എല്ലായിടത്തും ഒന്നിച്ച്, ഒരുഘട്ടമായി തിരഞ്ഞെടുപ്പ് നടക്കണമെന്ന അഭിപ്രായമാണ് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ അനൗപചാരികമായി കമ്മീഷനെ അറിയിച്ചതും.

ചില ബ്ലോക്ക് പഞ്ചായത്തുകള്‍ പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ബ്ലോക്ക് പുനഃസംഘടനാ നടപടികളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാലതാമസമുണ്ടായി.

ഇതോടെ ആറ് ജില്ലാ പഞ്ചായത്തുകളിലും 14 ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് ഗ്രാമപ്പഞ്ചായത്തുകളിലും വാര്‍ഡ് പുനര്‍നിര്‍ണയ നടപടികള്‍ ആദ്യം മുതല്‍ വീണ്ടും തുടങ്ങേണ്ടിവന്നു. ഇതിനുള്ള കാലതാമസം കാരണമാണ് ഈ സ്ഥാപനങ്ങളില്‍ രണ്ടാംഘട്ടത്തിലേ തിരഞ്ഞെടുപ്പ് നടത്താനാകൂ എന്ന് കമ്മീഷന്‍ നിലപാടെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+