ഐഎന്‍എല്‍ പിളര്‍ന്നു; സെക്കുലര്‍ പോറം പുതിയ സംഘടന
കോഴിക്കോട്: ഐക്യ ജനാധിപത്യ മുന്നണിയുമായി സഹകരിയ്ക്കാന്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പുതിയ സംഘടന രൂപീകരിച്ചു. ഐ.എന്‍.എല്‍ സെക്കുലര്‍ ഫോറമെന്നാണ് പുതിയ സംഘടനയുടെ പേര്.
കേരളത്തിലെ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലും തങ്ങള്‍ക്കാണ് ഭൂരിപക്ഷമെന്നാണ് ഈ വിഭാഗത്തിന്റെ അവകാശവാദം. കോഴിക്കോട്ട് നടന്ന ആദ്യയോഗം കെ. അബ്ദുള്ള യൂസഫ് ജനറല്‍ സെക്രട്ടറിയായും എന്‍.കെ. അബ്ദുള്‍ അസീസ്, കെ.എം. ഹമീദ് എന്നിവര്‍ സെക്രട്ടറിമാരായും സംസ്ഥാനകമ്മിറ്റി രൂപവത്കരിച്ചു.
കേരളത്തിലെ മതേതര ജനാധിപത്യ ചേരിയിലെ ശാക്തീകരണത്തിനും സാമൂഹികമായി പാര്‍ശ്വവത്കരിക്കപ്പെട്ട ദളിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനുവേണ്ടിയുമാണ് ഐ.എന്‍.എല്‍. നിലകൊണ്ടിരുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. രാഷ്ട്രീയനിലപാട് തുടരുക എന്നതാണ് ഐ.എന്‍.എല്‍. സെക്കുലര്‍ ഫോറത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications