Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ഉയരമേറിയ കെട്ടിടം കോഴിക്കോട്ട്

കോഴിക്കോട്: കേരളത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടത്തിന്റെ നിര്‍മാണം കോഴിക്കോട്ട് ആരംഭിയ്ക്കുന്നു.
നഗരത്തിനടുത്ത് കാരപ്പറമ്പ് ജംഗ്ഷന് സമീപം അല്‍ഹിന്ദ് ബില്‍ഡേഴ്‌സാണ് ഈ കൂറ്റന്‍ കെട്ടിടം നിര്‍മ്മിയ്ക്കുന്നത്. ബുര്‍ജ് അല്‍ഹിന്ദ് എന്ന് പേരിട്ടിട്ടുള്ള ഫഌറ്റിന് 40 നിലകളാണുണ്ടാവുക.

30, 10 നിലകള്‍ വീതമുള്ള രണ്ട് ഫ്‌ളാറ്റും ഇതിനോട് ചേര്‍ന്ന് നിര്‍മിക്കും. പ്രശസ്ത ആര്‍ക്കിടെക്ടായ മുംബൈ സ്വദേശി ഹാഫിസാണ് ഡിസൈന്‍ തയ്യാറാക്കിയതെന്ന് എംഡി എം വി വസറുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

40 നിലകളിലെ 30 നില മൂന്ന് വര്‍ഷംകൊണ്ടും ശേഷിക്കുന്നവ ഒന്നര വര്‍ഷംകൊണ്ടും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മൊത്തം 398 ഫ്‌ളാറ്റാണുണ്ടാവുക. രണ്ട് ഹെലിപ്പാഡ്, നീന്തല്‍ക്കുളം, ബിസിനസ് സെന്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങളും ഈ ഫഌറ്റ് സമുച്ചയങ്ങളില്‍ ഉണ്ടാവും. 170 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+