Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂര്‍ സുനന്ദ വിവാഹം ഉത്രാടത്തിന്; ക്ഷണം തുടങ്ങി

Tharoor-Sunanda wedding on August 22
തിരുവനന്തപുരം: മുന്‍കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെയും സുനന്ദ പുഷ്‌ക്കറിന്റെയും വിവാഹം ഉത്രാടത്തിന്. തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളില്‍ 22ന് ഉച്ചയ്ക്ക് നടക്കുന്ന ചടങ്ങിലേക്ക് വേണ്ടപ്പെവരെ ക്ഷണിച്ചുതുടങ്ങി.

വിവാഹവിരുന്ന് ദില്ലിയില്‍ സെപ്റ്റംബര്‍ മൂന്നിന് നടക്കും. തരൂരിന്റെയും സുനന്ദയുടെയും മൂന്നാം വിവാഹമാണിത്.

തരൂരിന്റെ രണ്ടാമത്തെ ഭാര്യ ക്രിസ്റ്റയുമായുള്ള വിവാഹ മോചന നടപടി ഈയിടെയാണ് പൂര്‍ത്തിയായത്. ഇതിന് പിന്നാലെ തരൂരും സുനന്ദയും ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളില്‍ പാപ നിവാരണ പൂജയും അഗ്‌നിശുദ്ധി കര്‍മ്മങ്ങളും നടത്തിയിരുന്നു. വിവാഹത്തിന് മുന്നോടിയായിട്ടാണ് ഈ ചടങ്ങുകള്‍ നടത്തിയത്.

വിവാഹത്തിന് ക്ഷണിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് തരൂര്‍ കത്തയച്ചിട്ടുണ്ട്. തരൂരിന്റെയും സുനന്ദയുടെയും ആണ്‍മക്കളായിരിക്കും വിവാഹ വേദിയിലെ ശ്രദ്ധാകേന്ദ്രം. തരൂരിന്റെ വിദേശത്തുള്ള രണ്ട് ആണ്‍മക്കളും സുനന്ദയുടെ ദില്ലിയിലുള്ള മകനും വിവാഹത്തിന് എത്തും.

വിവാഹം തിരുവനന്തപുരത്താകണമെന്ന് തരൂര്‍ നേരത്തേ തീരുമാനിച്ചിരുന്നു. വിവാഹം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പ് അനുയായികള്‍ തുടങ്ങി. ചടങ്ങിനെത്തുന്ന എല്ലാവര്‍ക്കും സദ്യ നല്‍കണമെന്നും തരൂര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+