വീരന്റെ പാര്‍ട്ടിക്ക് ഔദ്യോഗിക പ്രഖ്യാപനം
തൃശൂര്‍: തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ ഡോക്ടര്‍ റാം മനോഹര്‍ ലോഹ്യ നഗറില്‍ നടന്ന സമ്മേളനത്തില്‍ എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുളള സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാര്‍ട്ടിയെ സോഷ്യലിസ്റ്റ് നേതാവും ജ്ഞാനപീഠ നേതാവുമായ ഡോക്ടര്‍ യുആര്‍ അനന്തമൂര്‍ത്തി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പാര്‍ട്ടിയുടെ ഔദ്യോഗിക പതാക അദ്ദേഹം വീരേന്ദ്രകുമാറിന് കൈമാറി. സോഷ്യലിസം കാലഹരണപ്പെട്ടിട്ടില്ലെന്നും ഇന്ത്യയിലെ സോഷ്യലിസ്റ്റുകളുടെ പുനരേകീകരണമാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും വീരേന്ദ്രകുമാര്‍ പ്രസ്താവിച്ചു. പച്ചയും നടുവിലെ വെള്ളയില്‍ വ്യവസായ ചക്രവും ചേര്‍ന്നതാണ് പാര്‍്ട്ടിയുടെ പതാക.
പാര്‍ട്ടി സെക്രട്ടറി ജനറല്‍ കെ കൃഷ്ണന്‍കുട്ടി നയപ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. പാര്‍ട്ടി എംഎല്‍എമാരായ കെപി മോഹനന്‍, അഡ്വക്കേറ്റ് എംകെ പ്രേംനാഥ്, എംവി ശ്രേയാംസ്‌കുമാര്‍ എന്നിവരും സംസ്ഥാന ഭാരവാഹികളും സംസാരിച്ചു.












Click it and Unblock the Notifications