3 സെക്കന്റില്‍ ഒരു കുപ്പി ബിയര്‍ കുടിയ്ക്കാമോ?
ഇതുസാധിച്ചാല്‍ പണക്കാരനായി മടങ്ങുകയും ചെയ്യാം. പക്ഷെ ഈ വീരകൃത്യം ചൈനയിലെ വാര്‍ഷിക ബിയര്‍ കാര്‍ണിവെല്ലില്‍ വച്ചു തന്നെ വേണമെന്നു മാത്രം.
മൂന്നു സെക്കന്റിനുള്ളില്‍ ഒരു കുപ്പി ബീയര്‍ അകത്താക്കുന്ന കുടിയനു സംഘാടകര്‍ മോഹിപ്പിക്കുന്ന സമ്മാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിജയിയാകുന്ന കുടിയന് സംഘാടകര്‍ ഒരു ലക്ഷം യുവാനാണ്(678,977.67രൂപ) നല്‍കുക.
ഉയിഗര്‍ മേഖലയിലെ സിന്‍ജിയാംഗിലുള്ള വുസു നഗരത്തിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ആരംഭിച്ച ബിയര്‍ കാര്‍ണിവെല്ലില്‍ സ്വദേശികളും വിദേശികളുമായി 20,000ഓളം പേര് പങ്കെടുത്തു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
വുസുവിലെ തെരുവില്‍ 20 ബിയര്‍ ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. കുടിയന്മാര്ക്കു കുടിച്ചു മത്സരിക്കാനാണെങ്കില്‍ 30 ടണ്‍ ബിയറും.
ബിയര്‍ അടിക്കാന്‍ വേണ്ടി മാത്രം വുസുവിലെ സംഘാടകര്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ കാര്‍ണിവെല്ലിന്റെ നടത്തിപ്പിനു വേണ്ടി പൊടിയ്ക്കുന്നത് 30 ലക്ഷം യുവാനാണ്.