കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീ 6മാസം ഉണര്‍ന്നിരിക്കും 6മാസം ഉറങ്ങും

  • By Lakshmi
Google Oneindia Malayalam News

ബെയ്ജിങ്: രാവണന്റെ സഹോദരനായ കുംഭകര്‍ണനെ ഓര്‍ക്കുന്നില്ലേ, ആറുമാസം ഉണര്‍ന്നിരിക്കുകയും ആറുമാസം നിദ്രയിലാണ്ടുകിടക്കുകയും ചെയ്യുന്ന കുംഭകര്‍ണന്‍. ഇതേപോലെ ഇതാ ചൈനയിലും ഒരൂ കുംഭകര്‍ണന്‍.

പക്ഷേ ഈ കുംഭകര്‍ണന്‍ ഇതിഹാസത്തിലും പുരാണത്തിലുമൊന്നുമല്ല, ഇപ്പോഴും ജീവിച്ചിരിക്കുന്നയാളാണ്. വളരെ അപൂര്‍വ്വമായ ഒരു രോഗത്തിനുടമയായ ലീ ഷിമിങ് ആണ് ചൈനയുടെ കുംഭകര്‍ണന്‍. ലീ ആറുമാസം ഉറങ്ങുകയും ആറുമാസം ഉണര്‍ന്നിരിക്കുകയും ചെയ്യും. ഡോക്ടര്‍മാര്‍ക്കുപോലും ലീയുടെ കാര്യം അത്ഭുതമാണ്.

എഴുപത്തിനാലു വയസ്സുള്ള ഷിമിംഗ് ഉറക്കത്തിലേക്ക് വഴുതിയാല്‍പ്പിന്നെ വീട്ടുകാര്‍ക്കാണ് ജോലി. ഈ സമയത്ത് അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ച് ഇരുത്തേണ്ടതും സമയാസമയങ്ങളില്‍ ഇളം ചൂടുള്ള സൂപ്പ് കുടിപ്പിക്കേണ്ടതും എല്ലാം അവരാണ്.

ഷിമിംഗ് ഉറക്കം തുടങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ ബാത്ത്‌റൂമിലേക്ക് പോകാന്‍ പോലും ഉണരാറില്ല. അതിനാല്‍, വീട്ടുകാര്‍ അദ്ദേഹത്തെ എപ്പോഴും ഒരു നാക്പിന്‍ ധരിപ്പിക്കും.

ഷിമിംഗിന്റെ ഉറക്ക സമയത്ത് അദ്ദേഹം കോമയില്‍ ആയതുപോലെയായിരിക്കും എന്നാണ് അദ്ദേഹത്തിന്റെ വീട്ടുകാര്‍ പറയുന്നത്. ഈ സമയം, സൂപ്പ് സ്പൂണില്‍ എടുത്ത് വായില്‍ വച്ചുകൊടുത്താല്‍ കഴിയ്ക്കുമെന്നല്ലാതെ മറ്റൊരു പ്രതികരണവും ഉണ്ടാവില്ല.

ഉറക്കം കഴിഞ്ഞ് എഴുന്നേറ്റാല്‍ പിന്നെ ആറ് മാസക്കാലത്തേക്ക് ഷിമിംഗിന് കിടക്കയുടെ സേവനം വേണ്ട! ഇക്കാലയളവില്‍ ലോകം ഉറങ്ങുന്ന സമയത്ത് ഷിമിംഗ് തെരുവുകളിലൂടെ അലയുകയോ അല്ലെങ്കില്‍ ടിവിക്ക് മുന്നില്‍ ഇരുന്ന് സമയം കളയുകയോ ആയിരിക്കും ചെയ്യുന്നത്. എന്തായാലും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X