ന്യൂസിലാന്റില്‍ പുരുഷവേശ്യാലയം ആരംഭിക്കുന്നു
ഓക്ക്‌ലാന്റ്: സ്ത്രീകളെ ലക്ഷ്യമിട്ട് ന്യൂസിലാന്റില്‍ ആണ്‍വേശ്യാലയം ആരംഭിയ്ക്കുന്നു. ്‌സ്ത്രീകള്‍ക്ക് സൈര്വമായിരുന്ന് മദ്യപിയ്ക്കാനും അവരുടെ ലൈംഗികാവശ്യങ്ങ തീര്‍ക്കുമാനായാണ് ഇങ്ങനെയൊരു പദ്ധതി ആരംഭിയ്ക്കുന്നത്.
മുന്‍രാഷ്ട്രീയക്കാരിയായ പാം കോര്‍ക്കറിയാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. പദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചതായി കോര്‍ക്കറി പറയുന്നു.
ന്യൂസ്‌ലാന്‍ഡ് ഹെറാള്‍ഡ് പത്രമാണ് ഇത് സംബന്ധിച്ചു റിപ്പോര്‍ട്ട് ചെയ്തത്.ആണ്‍വേശ്യാലയത്തിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് കോര്‍ക്കറി ഇപ്പോഴെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു ആരോഗ്യകേന്ദ്രവും ബാറും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഈ ആണ്‍വേശ്യാലയത്തിലുണ്ടാകും. ഈ പദ്ധതി സംബന്ധിച്ച് കോര്‍ക്കറി പത്രപ്രവര്‍ത്തകയായ പോള്‍ എല്ലിസിനോട് കഴിഞ്ഞയാഴ്ച സംസാരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ടിവി പരിപാടി നിര്‍മ്മിക്കാന്‍ ആലോചിയ്ക്കുന്നുണ്ടെന്ന് എല്ലിസ് പറഞ്ഞു.
ന്യൂസിലാന്റിലെ അഭിസാരികകളുടെ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്ന അന്ന പിക്കറിങ് പുതിയ പദ്ധതിയെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഫെമിനിസ്റ്റ് അഭിഭാഷകയായ മെലിന്‍ഡ ടാന്‍കാര്‍ഡ് റെയ്സ്റ്റിനെ പോലെയുള്ളവര്‍ ഇതിനെ അനുകൂലിയ്ക്കുന്നില്ല. സ്ത്രീശാക്തീകരണത്തിന് ഇത് നേട്ടമല്ലെന്നും ഇത് സ്വാതന്ത്ര്യത്തിന്റെ പ്രതീകമല്ലെന്നും മെലിന്‍ഡ പറയുന്നു.












Click it and Unblock the Notifications