പാക് പ്രസിഡന്റ് സര്‍ദാരിയ്ക്ക് ചെരിപ്പേറ്
ലണ്ടന്‍: പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിക്ക് ബ്രിട്ടനില്‍ ചെരിപ്പേറ്. ബര്‍മിങ്ഹാമില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം.
പാകിസ്താന്‍ പ്രളയ ദുരന്തത്തില്‍ ആയിരത്തിലധികം കൊല്ലപ്പെട്ട വേളയില്‍ പ്രസിഡന്റ് വിശ്രമദിനം ആഘോഷിയ്ക്കാനെത്തിയെന്നാരോപിച്ച് ബ്രിട്ടനിലെ പാക് വംശജര്‍ ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
പ്രതിഷേധക്കാരിലൊരാളാമ് ചടങ്ങ് നടന്ന ഹാളിനുള്ളില്‍ കടന്ന് സര്‍ദാരിയ്ക്ക് നേരെ ഷൂവെറിഞ്ഞത്. ഏറ് സര്‍ദാരിയ്ക്ക് ഏറ്റില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോലീസ് ഉടന്‍ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. ചടങ്ങില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ വിലക്കിയിരുന്നു.












Click it and Unblock the Notifications