കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ മൂര്‍ത്തിയെ തേടി ഇന്‍ഫോസിസ്

Google Oneindia Malayalam News

Infosys Logo
ബാംഗ്ലൂര്‍: പുതിയ ചെയര്‍മാനെ തേടുകയാണ് ഇന്‍ഫോസിസ്. ഇപ്പോഴത്തെ ചെയര്‍മാനും ചീഫ് മെന്ററുമായ എന്‍ ആര്‍ നാരായണ മൂര്‍ത്തി 2010 അവസാനത്തോടെ സ്ഥാനം ഒഴിയേണ്ടതാണ്. 2011 ഓഗസ്റ്റില്‍ മൂര്‍ത്തി സ്ഥാനം ഒഴിയും. 65 വയസ്സ് തികയുന്നതിനാലാണിത്.

ഈസ്ഥാനത്തേയ്ക്കുള്ള പുതിയ വ്യക്തിയെ കണ്ടെത്താനായി ഇന്‍ഫോസിസ് ശ്രമം തുടങ്ങി. കമ്പനിയ്ക്ക് പുറത്തുള്ള ഒരാളെ കൊണ്ടുവരാനാണ് ഇപ്പോള്‍ ഉദ്ദേശിയ്ക്കുന്നത്. ഇതിനായി ഐസിഐസിഐ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ കെ വി കമ്മത്ത്, കോര്‍ണെല്‍ സര്‍വകലാശാല പ്രഫസര്‍ ജെഫ്രി സീന്‍ ലെമാന്‍, എച്ച്ഡിഎഫ്സി സ്റ്റാന്റേഡ് ലൈഫ് ഇന്‍ഷുറന്‍സ് സിഇഒ ദീപക്ക് എം സത്‍വാലേകര്‍ എന്നിവരെയാണ് ഇപ്പോള്‍ പരിഗണിയ്ക്കുന്നതെന്ന് എക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുമായുള്ള ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞതായാണ് അറിയുന്നത്.

ഇന്‍ഫോസിസ് നോമിനേഷന്‍സ് കമ്മറ്റിയാണ് ഇതിന് നേതൃത്ത്വം നല്‍കുന്നത്. കമ്മറ്റി ഇതിനകം രണ്ട് വട്ട ചര്‍ച്ചകള്‍ നടത്തികഴിഞ്ഞു. ഈ ചര്‍ച്ചകളിലാണ് പുറത്ത് നിന്നുള്ള ആളിനെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X